HOME
DETAILS

കളിയാക്കിയെന്ന് ആരോപണം; ഏഴാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച് അധ്യാപകന്‍; കേസെടുത്ത് പൊലിസ്

  
Web Desk
June 29, 2026 | 4:36 PM

teacher brutally assaulted a seventh-grade student after accusing him of making fun of him in idukki

ഇടുക്കി: കളിയാക്കിയെന്നാരോപിച്ച് അധ്യാപകന്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചു. ഇടുക്കി അണക്കരയിലാണ് സംഭവം. ചൂരല്‍ കൊണ്ട് തുടയിലും, ദേഹത്തും അടിച്ചെന്നും മുഖത്ത് കൈകൊണ്ട് അടിച്ചെന്നും വിദ്യാര്‍ഥി വെളിപ്പെടുത്തി. സംഭവത്തില്‍ അധ്യാപകനെതിരെ വണ്ടന്‍മേട് പൊലിസ് കേസെടുത്തു. 

വ്യാഴാഴ്ച്ചയാണ് സംവം. തമിഴ് മീഡിയം അധ്യാപകനായ ശിവകുമാറാണ് കുട്ടിയെ മര്‍ദിച്ചത്. തന്നെ കളിയാക്കിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് അടക്കം ചുമത്തിയാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അധ്യാപകനോട് ഒരുമാസം നിര്‍ബന്ധിത അവധിയില്‍ പോകാന്‍ പിടിഎ നിര്‍ദേശിച്ചിട്ടുണ്ട്. 

പിടിഎ നടത്തിയ അന്വേഷണത്തില്‍ ക്ലാസ് മുറിയില്‍ മറ്റ് കുട്ടികളുടെ മുന്നില്‍വെച്ച് വടികൊണ്ട് പലതവണ അടിച്ചതായി കുട്ടികള്‍ പറഞ്ഞു. വിവരങ്ങള്‍ പ്രധാന അധ്യാപകനെ അറിയിക്കുന്നതില്‍ വീഴ്ച്ച വരുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. സംഭവ സമയത്ത് ക്ലാസില്‍ ഉണ്ടായിരുന്ന കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കാനാണ് തീരുമാനം. 

സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നുള്ള സംഘം സ്‌കൂളിലെത്തി കുട്ടികളില്‍ നിന്നും അധ്യാപകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അധ്യാപകനെതിരെ വകുപ്പുതല നടപടിയുണ്ടാകും. അന്വേഷണവുമായി സഹകരിക്കുമെന്ന് പിടിഎ അറിയിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറു മാസം പ്രായമുള്ള മിയ മരിയയുടെ ജീവൻ രക്ഷിക്കാൻ കൈകോർക്കാം; ചികിത്സയ്ക്ക് വേണ്ടത് 16 കോടി രൂപ

Kerala
  •  4 hours ago
No Image

കണ്ണൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പൂനെയിൽ നിന്ന് പൊലിസ് പിടികൂടിയ പ്രതി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു

Kerala
  •  4 hours ago
No Image

ഹോർമുസ് കടലിടുക്കിലെ മൈൻ നീക്കം ചെയ്യാൻ ഫ്രാൻസും ഒമാനും കൈകോർക്കുന്നു; പ്രഖ്യാപനവുമായി ഇമ്മാനുവൽ മാക്രോൺ

oman
  •  4 hours ago
No Image

എലിപ്പനി ബാധിച്ച് ഇന്ന് രണ്ട് മരണം; 9 പുതിയ കേസുകള്‍; ആറ് പേര്‍ക്ക് കൂടി ഷിഗെല്ല; വിടാതെ ഡെങ്കിയും, മലേറിയയും 

Kerala
  •  5 hours ago
No Image

യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ചു; ഇന്‍ഫ്‌ളുവന്‍സര്‍ ഖാദര്‍ കരിപ്പൊടിക്കെതിരെ നരഹത്യാ ശ്രമത്തിന് കേസ് 

Kerala
  •  5 hours ago
No Image

യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ അപ്പോയിന്റ്‌മെന്റുകൾ താൽക്കാലികമായി നിർത്തിവച്ചത് നീട്ടി; അടിയന്തര സേവനങ്ങൾ മാത്രം

uae
  •  5 hours ago
No Image

കെ.എസ്.ഇ.ബിക്ക് താൽക്കാലിക ആശ്വാസം; ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മിഷന്റെ അനുമതി

Kerala
  •  5 hours ago
No Image

ഇന്ധന വിതരണം സാധാരണ നിലയിലേക്ക്; പമ്പുകളിൽ ഏർപ്പെടുത്തിയ താൽക്കാലിക വിലക്കുകൾ കേന്ദ്ര സർക്കാർ പിൻവലിക്കുന്നു; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ

National
  •  5 hours ago
No Image

പ്രതിഷേധം ഫലം കണ്ടു; ത്രിഭാഷ നയത്തില്‍ ഇളവുമായി സിബിഎസ്ഇ; പത്താം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് പുതിയ നയം ബാധകമല്ല 

National
  •  5 hours ago
No Image

മംഗളൂരുവിൽ സ്വർണ വ്യാപാരിയെയും കുടുംബത്തെയും തടഞ്ഞുനിർത്തി കൊള്ളയടിച്ചു, കാറും 180 ഗ്രാം സ്വർണവും കവർന്നു; പ്രതികൾ എത്തിയത് കേരള രജിസ്ട്രേഷൻ വാഹനങ്ങളിൽ

National
  •  6 hours ago