HOME
DETAILS
MAL
മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതംമൂലം അന്തരിച്ചു
June 30, 2026 | 2:38 AM
ജിദ്ദ: മലപ്പുറം സ്വദേശി സൗദിയിലെ ജിദ്ദയിൽ ഹൃദയാഘാതംമൂലം മരിച്ചു. നിലമ്പൂർ എടക്കരക്കടുത്ത് ഉപ്പട സ്വദേശി പാലക്കൽ അബ്ദുൽ നാസർ എന്ന റിയാസ് (50) ആണ് മരിച്ചത്. കഴിഞ്ഞ 20 വർഷമായി പ്രവാസിയായിരുന്ന അദ്ദേഹം, ജാമിഅ ഖുവൈസിൽ ജോലിചെയ്തുവരികയായിരുന്നു. . പിതാവ്: അക്ബർ അലി. മാതാവ്: ഖദീജ. ഭാര്യ: ആബിദ, മക്കൾ: റിൻഷിദ, റിസ്‌വാൻ, റഷാൻ.
ഈസ്റ്റ് ജിദ്ദ ഹോസ്പിറ്റൽ മോർച്ചറിയിലുള്ള മയ്യത്ത് നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ മറവ് ചെയ്യും. കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ ആണ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്.
English summary : A 50-year-old expatriate from Nilambur, Malappuram, identified as Palakkal Abdul Nazar (Riyaz), passed away in Jeddah due to a heart attack. He was a native of Uppada, Edakkara, and had been working in Jeddah for 20 years.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."