HOME
DETAILS

'അതില്‍ രാഷ്ട്രീയമില്ല, തികച്ചും സൗഹൃദപരം'; തിരുവനന്തപുരം മേയറുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിച്ച് കോഴിക്കോട് ഡെപ്യൂട്ടി മേയര്‍

  
July 03, 2026 | 3:18 AM

nothing unusual purely courtesy visit kozhikode deputy mayor on meeting with thiruvananthapuram mayor

 


കോഴിക്കോട്: കോഴിക്കോട് മേയറും സംഘവും തിരുവനന്തപുരം മേയറുമായി കൂടിക്കാഴ്ച നടത്തിയതില്‍ യാതൊരുവിധ അസ്വാഭാവികതയുമില്ലെന്ന് ഡെപ്യൂട്ടി മേയര്‍ ഡോ. എസ്. ജയശ്രീ. തിരുവനന്തപുരത്ത് നടന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള സന്ദര്‍ശനമല്ലെന്നും സര്‍വകക്ഷി സംഘമാണ് മേയര്‍ക്കൊപ്പമുണ്ടായിരുന്നതെന്നും ജയശ്രീ വ്യക്തമാക്കി.

വിഷയത്തെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കേണ്ട കാര്യമില്ല. ഏതൊരു നഗരത്തില്‍ പോകുമ്പോഴും അവിടുത്തെ നഗരപിതാവിനെ കാണുന്നത് സ്വാഭാവികമായ മര്യാദ മാത്രമാണ്. കോഴിക്കോട് ഒരു സാഹിത്യ നഗരമായതിനാല്‍ മറ്റ് പലയിടങ്ങളില്‍ നിന്നുമുള്ള മേയര്‍മാര്‍ ഇങ്ങോട്ടും വരാറുണ്ട്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ നടത്തിയ ഒരു സൗഹൃദ സന്ദര്‍ശനം മാത്രമാണിതെന്നും ഡെപ്യൂട്ടി മേയര്‍ കൂട്ടിച്ചേര്‍ത്തു.

മന്ത്രിമാരെ നേരില്‍ കാണുന്നതിനായി തലസ്ഥാനത്തെത്തിയ കോഴിക്കോട് കോര്‍പ്പറേഷന്റെ സര്‍വകക്ഷി സംഘമാണ് ചൊവ്വാഴ്ച തിരുവനന്തപുരം മേയര്‍ വി.വി രാജേഷുമായി കൂടിക്കാഴ്ച നടത്തിയത്. കോഴിക്കോട് മേയര്‍ ഒ. സദാശിവന്റെ നേതൃത്വത്തിലുള്ള സംഘത്തെ വി.വി രാജേഷ് പൊന്നാടയണിയിച്ച് സ്വീകരിച്ചു.

യു.ഡി.എഫ് അംഗങ്ങളും കോഴിക്കോട്ടെ പ്രതിപക്ഷ നേതാവുമായ ഷമീല്‍ തങ്ങളും ഈ സംഘത്തിലുണ്ടായിരുന്നു. തിരുവനന്തപുരത്ത് മേയര്‍ക്കെതിരെ എല്‍.ഡി.എഫും യു.ഡി.എഫും ശക്തമായ രാഷ്ട്രീയ പ്രതിഷേധം ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ഈ സൗഹൃദ സന്ദര്‍ശനം നടന്നത്.

 

Kozhikode Deputy Mayor Dr. S. Jayasree clarified that the meeting between the Kozhikode all-party delegation and the Thiruvananthapuram Mayor was a purely non-political, friendly courtesy visit.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗജന്യ യാത്ര തിരിച്ചടിയായി; കൊച്ചിയില്‍ 30 സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു, ആര്‍ടിഒയ്ക്ക് ജി ഫോം നല്‍കി

Kerala
  •  3 hours ago
No Image

ആശുപത്രി കിടക്കയിൽ നിന്ന് പോർച്ചുഗലിന്റെ രക്ഷകനിലേക്ക്; റൊണാൾഡോയുടെ ലോകകപ്പ് സ്വപ്നങ്ങൾ കാത്ത ഗൊൺസാലോ റാമോസിന്റെ അതിജീവനക്കഥ

Football
  •  3 hours ago
No Image

20 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു; ഫിഫ ലോകകപ്പ് നോക്കൗട്ടിൽ കന്നി ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  3 hours ago
No Image

41-ാം വയസ്സിലും സിആർ7 മാസ്സ്; ഒറ്റ കളിയിൽ രണ്ട് ചരിത്ര റെക്കോർഡ് തൂക്കി റൊണോ

Football
  •  3 hours ago
No Image

സ്പോർട്സ് അസോസിയേഷനുകളുടെ  കണക്കെടുക്കാൻ കായിക വകുപ്പ്

Kerala
  •  4 hours ago
No Image

കശുവണ്ടി കോര്‍പറേഷന്‍ അഴിമതി; പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐക്ക് അനുമതി

Kerala
  •  4 hours ago
No Image

സർവിസിൽ തിരിച്ചുവന്നിട്ടും ചട്ടലംഘനം തുടർന്ന് അനിൽ മുഹമ്മദ്

Kerala
  •  4 hours ago
No Image

രാജ്യത്ത് ഭൂരിഭാഗം മേഖലയിലും കാലവർഷമെത്തി; മുംബൈയിൽ കനത്ത മഴ 

Kerala
  •  4 hours ago
No Image

പ്ലസ് വണ്‍ പുതിയ ബാച്ച്: മലബാറിലെ നാലുജില്ലകളില്‍ പ്രവേശനം 6,000 വിദ്യാര്‍ഥികൾക്ക് മാത്രം

Kerala
  •  4 hours ago
No Image

ജപ്പാനുമായി കരാറൊപ്പിട്ട് ഇന്ത്യ

International
  •  4 hours ago