ഓപ്പറേഷന്‍ തൂഫാനിടെ പൊലിസിനെ ആക്രമിച്ച കേസ്; മുഖ്യപ്രതി അവധിക്ക് നാട്ടിലെത്തിയ സൈനികന്‍
പാലക്കാട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഹരിക്കടത്ത് തടയുന്നതിനായി വാഹന പരിശോധന നടത്തുന്നതിനിടെ പൊലിസ് സംഘത്തെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അവധിക്ക് നാട്ടിലെത്തിയ സൈനികനാണെന്ന് പൊലിസ്. മണ്ണാര്‍ക്കാട് സ്വദേശിയായ ജിനേഷാണ് കേസിലെ മുഖ്യപ്രതി. റാഞ്ചിയില്‍ നിന്ന് അവധിക്കെത്തിയ ജിനേഷ് സുഹൃത്തുക്കള്‍ക്കൊപ്പം മലമ്പുഴ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് സംഭവം.
ധോണിയില്‍ പൊലിസ് വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെ കാറിലെത്തിയ സംഘം പരിശോധന ചോദ്യം ചെയ്യുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയുമായിരുന്നു. വാഹനം കൈകാണിച്ച് നിര്‍ത്തി പരിശോധിച്ച എസ്.ഐ ജോണ്‍ സേവ്യറിനെയാണ് ആദ്യം ആക്രമിച്ചത്. കാറിന്റെ പിന്‍സീറ്റിലിരുന്ന ജിനേഷ് എസ്.ഐയുടെ മുഖത്തടിക്കുകയും കണ്ണട തകര്‍ക്കുകയും ചെയ്തതായി പൊലിസ് പറഞ്ഞു.
എസ്.ഐയെ രക്ഷിക്കാന്‍ ശ്രമിച്ച വനിത എസ്.ഐ ഉള്‍പ്പെടെയുള്ള മറ്റ് പൊലിസ് ഉദ്യോഗസ്ഥര്‍ക്കും മര്‍ദനമേറ്റു. ആക്രമണത്തിനിടെ ഒരു പ്രതി എസ്.ഐ ജോണ്‍ സേവ്യറിന്റെ കഴുത്തില്‍ ചവിട്ടി ഞെരിച്ചതായും പൊലിസ് വ്യക്തമാക്കി.
സംഭവസമയത്ത് പൊലിസ് സംഘത്തിനൊപ്പമുണ്ടായിരുന്ന ഹോംഗാര്‍ഡ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ പൊലിസ് സ്ഥലത്തെത്തി. തുടര്‍ന്ന് നാല് പ്രതികളെയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു.
പൊലിസ് ഉദ്യോഗസ്ഥരേ ആക്രമിച്ചത്, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയത്, അസഭ്യം പറഞ്ഞത് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റിലായ നാല് പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
Police said the main accused in the case of attacking a police team during a vehicle check under Operation Thoofan to curb drug trafficking is a soldier who came home on leave. Jinesh, a native of Mannarkkad, is the main accused. The incident happened while Jinesh, who was on leave from Ranchi, was returning with friends after visiting Malampuzha.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."