ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരേ പ്രോസിക്യൂഷന്‍ കോടതിയില്‍; സി.ബി.ഐ അന്വേഷണം ഹൈക്കോടതി തള്ളി
കൊച്ചി: ഇ.ഡി ഉദ്യോഗസ്ഥരേ ആക്രമിച്ച കേസില്‍ മുന്‍ തിരുവനന്തപുരം ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറായ ഗീന കുമാരിക്കെതിരേ പ്രോസിക്യൂഷന്‍ കോടതിയില്‍ രംഗത്തെത്തി. ഗീന കുമാരി കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും, പൊലിസ് റിപ്പോര്‍ട്ടിന് വിരുദ്ധമായ വിവരങ്ങളാണ് കോടതിയെ അറിയിച്ചതെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
അതേസമയം, കേസിലെ പൊലിസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് നിരീക്ഷിച്ച ഹൈക്കോടതി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളി.
കേസില്‍ പൊലിസ് റിപ്പോര്‍ട്ടിന് വിരുദ്ധമായ നിലപാട് കോടതിയില്‍ സ്വീകരിച്ചെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഗീന കുമാരിയെ സര്‍ക്കാര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. പകരം എ. സന്തോഷ് കുമാറിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചു.
കേസിലെ ഒമ്പതാം പ്രതിയായ ഹരീഷിന് ജാമ്യം ലഭിക്കാന്‍ പ്രോസിക്യൂട്ടറുടെ നിലപാട് കാരണമായെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഹരീഷിന് അനുവദിച്ച ജാമ്യത്തിനെതിരേ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ ഗീന കുമാരിയെ എതിര്‍കക്ഷിയാക്കുന്ന അസാധാരണ നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചു.
ഗീന കുമാരിയെ നീക്കിയ ഒഴിവില്‍ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡറായ എന്‍.ആര്‍. ഷാജിക്ക് അധിക ചുമതല നല്‍കി. കേസ് അന്വേഷിക്കുന്ന മ്യൂസിയം എസ്.എച്ച്.ഒ കൊച്ചിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നടപടികള്‍ വേഗത്തിലായത്.
In the case of attacking ED officials, the prosecution appeared in court against former Thiruvananthapuram District Public Prosecutor Geena Kumari. The Special Public Prosecutor informed the court that Geena Kumari misled the court and conveyed information contrary to the police report. The prosecution also requested that the accused should not be granted bail.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."