HOME
DETAILS

പൊതുനിരത്തിലെ കന്നുകാലി ശല്യം: കർശന നടപടിയുമായി പാലക്കാട് നഗരസഭ; പിഴയടച്ചില്ലെങ്കിൽ കാലികളെ വിട്ടുനൽകില്ല

  
July 03, 2026 | 12:54 PM

stray cattle menace on public roads palakkad municipality takes strict action

പാലക്കാട്: നഗരത്തിലെ പൊതുനിരത്തുകളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടാൻ കർശന നടപടികളുമായി പാലക്കാട് നഗരസഭ. ഇതിനായി നഗരസഭ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. നിലവിൽ അഞ്ച് പശുക്കളെ സ്ക്വാഡ് പിടികൂടിയിട്ടുണ്ട്. യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുംവിധം കന്നുകാലികളെ റോഡിലേക്ക് അഴിച്ചുവിടുന്ന പ്രവണത വർദ്ധിച്ച സാഹചര്യത്തിലാണ് നഗരസഭാ കൗൺസിലിന്റെ ഇടപെടൽ.

കന്നുകാലി ശല്യം കാര്യക്ഷമമായി നിരീക്ഷിക്കുന്നതിനായി നഗരത്തെ 6 മേഖലകളായി (സോണുകൾ) തിരിച്ചിട്ടുണ്ട്. ഈ മേഖലകളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്ക്വാഡ് നേരിട്ടെത്തി കാലികളെ പിടിച്ചുകെട്ടും. നഗരപരിധിയിൽ കന്നുകാലി വളർത്തുന്നവരുടെ പൂർണ്ണമായ വിവരങ്ങൾ നഗരസഭ ശേഖരിച്ചിട്ടുണ്ട്.

പിടികൂടുന്ന കന്നുകാലികളെ ഉടമസ്ഥർ നഗരസഭ നിശ്ചയിക്കുന്ന പിഴയടച്ചാൽ മാത്രമേ വിട്ടുനൽകുകയുള്ളൂ. പിഴയടച്ച് കൊണ്ടുപോകുന്ന മൃഗങ്ങളെ വീണ്ടും പൊതുനിരത്തിലേക്ക് അഴിച്ചുവിട്ടാൽ ഉടമസ്ഥർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും.

ഈ നടപടികളെക്കുറിച്ച് കൗൺസിലർമാർ വഴി നഗരത്തിലെ വീടുകളിൽ മുൻകൂട്ടി ബോധവൽക്കരണം നൽകുന്നുണ്ടെന്ന് നഗരസഭാ അധ്യക്ഷൻ പി. സ്മിതേഷ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ടി.എസ്. മീനാക്ഷി എന്നിവർ അറിയിച്ചു.

കഴിഞ്ഞ ദിവസം നഗരസഭ പിടിച്ചുകെട്ടിയ കന്നുകാലിയെ ചിലർ ബലമായി അഴിച്ചുകൊണ്ടുപോയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഇനിമുതൽ സ്ക്വാഡിനൊപ്പം പൊലിസിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. നഗരസഭാധ്യക്ഷൻ പി. സ്മിതേഷ് പാലക്കാട് ഡിവൈഎസ്പി സി.എൽ. ഷാജുവുമായി നടത്തിയ ചർച്ചയിലാണ് പൊലിസിന്റെ പിന്തുണ ഉറപ്പാക്കിയത്.

കഴിഞ്ഞ ദിവസം കാലികളെ ബലമായി അഴിച്ചുകൊണ്ടുപോയ പ്രതിക്കായി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഗരസഭാ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കാൻ പൊലിസിന് നിർദേശം നൽകിയിട്ടുണ്ട്.

 

The Palakkad municipality has initiated strict measures to tackle the growing menace of stray cattle on public roads. Under the new regulations, owners of cattle found roaming on the streets will face hefty penalties. Authorities have made it clear that seized animals will not be released until the owners pay the prescribed fine, aiming to ensure public safety and smooth traffic flow.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒന്‍പത് വര്‍ഷമായിട്ടും ഹാഷിമും ഹബീബയും എവിടെ? ദമ്പതികള്‍ക്ക് എന്ത് സംഭവിച്ചു? ഒന്‍പത് വര്‍ഷമായിട്ടും ദുരൂഹത ബാക്കി; ബാപ്പയ്ക്കും ഉമ്മയ്ക്കുമായി ഇന്നും കാത്തിരിക്കുന്ന രണ്ട് മക്കള്‍

Kerala
  •  3 hours ago
No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; ഒടുവില്‍ മൗനം വെടിഞ്ഞ് ആര്‍എസ്എസ്; ദേശവിരുദ്ധ ശക്തികള്‍ ഹൈന്ദവ ധര്‍മത്തെയും ക്ഷേത്രത്തെയും അവഹേളിക്കുന്നുവെന്ന് കുറ്റപ്പെടുത്തല്‍

National
  •  3 hours ago
No Image

3 മണിക്കൂർ ഡ്രൈവിംഗിൽ നിന്ന് 1.40 മണിക്കൂർ ട്രെയിൻ യാത്രയിലേക്ക്; അബ്ദുൾറഹ്മാന്റെ ജീവിതം മാറ്റിമറിച്ച് ഇത്തിഹാദ് റെയിൽ

uae
  •  3 hours ago
No Image

ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍; മെറ്റ ഉദ്യോഗസ്ഥരേ വിളിച്ചുവരുത്താന്‍ കേന്ദ്രത്തിന്റെ നീക്കം

National
  •  3 hours ago
No Image

നെയ്യാറ്റിൻകരയിൽ സ്‌കൂൾ വാൻ മറിഞ്ഞു; ഏഴ് വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  3 hours ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കരന് ജാമ്യം

Kerala
  •  3 hours ago
No Image

മൈക്രോവേവ് 'സ്ലിം' ചലഞ്ച്: കുട്ടികൾക്ക് പൊള്ളലേൽക്കാൻ സാധ്യത; മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  4 hours ago
No Image

കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 hours ago
No Image

കേരളത്തില്‍ എയിംസിന് നാല് അനുയോജ്യ സ്ഥലങ്ങള്‍ കണ്ടെത്തി; ഏക്കർ കണക്കിന് സ്ഥലം വിട്ടുതരാൻ നിരവധി ആളുകൾ ഉണ്ട്; കെ. മുരളീധരന്‍

Kerala
  •  4 hours ago
No Image

'അതിഥി തൊഴിലാളികളെക്കുറിച്ചുള്ള പരാമര്‍ശം ലജ്ജാകരം'; മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ കെ സച്ചിദാനന്ദന്‍

Kerala
  •  4 hours ago