HOME
DETAILS

ജീവനക്കാര്‍ക്ക് പോക്കറ്റില്ലാത്ത നീല ഷര്‍ട്ട്; കൂടുതല്‍ സിസിടിവി ക്യാമറകള്‍; രാമക്ഷേത്രത്തില്‍ സുരക്ഷ കൂട്ടുന്നു 

  
Web Desk
July 03, 2026 | 1:40 PM

ram temple trust tightens security following donation theft

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയ്ക്ക് പിന്നാലെ സുരക്ഷ ശക്തമാക്കി ക്ഷേത്ര ട്രസ്റ്റ്. പണമെണ്ണുന്ന കേന്ദ്രത്തിലെ ജോലിക്കാര്‍ക്ക് പുതിയ പോക്കറ്റുകളില്ലാത്ത നീല നിറത്തിലുള്ള യൂണിഫോമുകള്‍ വിതരണം ചെയ്തു. ക്ഷേത്രത്തിനുള്ളില്‍ കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു. 

പണമെണ്ണുന്ന കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതും, തിരികെ വരുന്നതുമായ ജീവനക്കാരെ ഇനിമുതല്‍ കര്‍ശന പരിശോധനക്ക് വിധേയരാക്കും. പണം കൊണ്ടുപോകുന്നത് തടയാനാണ് പോക്കറ്റില്ലാത്ത ഷര്‍ട്ടുകള്‍ നിര്‍ബന്ധമാക്കിയത്. കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥര്‍ക്ക് പകരം പുതിയ നിയമനങ്ങള്‍ ഉടന്‍ നടത്തില്ല. എസ്.ഐ.ടി റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ട്രസ്റ്റ് അധികൃതര്‍ വ്യക്തമാക്കി. 

പ്രതികള്‍ പണം തട്ടുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഇതിനൊപ്പം ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകള്‍ എസ്.ഐ.ടി പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ചമ്പത് റായ്, അവിനാശ് ശുക്ല എന്നിവരെ പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്ത് വരികയാണ്. 

അതേസമയം രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ മൗനം വെടിഞ്ഞ് ആർഎസ്എസ് രം​ഗത്തെത്തി. സംഭവം അങ്ങേയറ്റം വേദനാജനകമാണെന്നും, ഇത് കോടിക്കണക്കിന് രാമഭക്തരുടെയും, ഹിന്ദു സമൂഹത്തിന്റെയും വിശ്വാസത്തെ മുറിപ്പെടുത്തിയതായും ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ പറഞ്ഞു. പ്രയാസകരമായ ഘട്ടത്തിൽ ഹൈന്ദവ സമൂഹം സംയമനം പാലിക്കണമെന്നും ഹൊസബാലെ ആവശ്യപ്പെട്ടു. 

ക്ഷേത്രത്തിന്റെ നടത്തിപ്പിലും സുരക്ഷാ സംവിധാനങ്ങളിലും സംഭവിച്ച പാളിച്ചകൾ അതീവ ഗൗരവത്തോടെ കാണണം. ഈ സംഭവത്തെ ഒരു അസാധാരണ വിഷയമായി കണ്ട് മാനേജ്‌മെന്റിലുള്ള എല്ലാ പോരായ്മകളും അടിയന്തരമായി പരിഹരിക്കാൻ ട്രസ്റ്റ് മുൻകൈയെടുക്കണം. രാമഭക്തരുടെ വിശ്വാസം അചഞ്ചലമായി നിലനിർത്താൻ ഇത്തരം നടപടികൾ അത്യന്താപേക്ഷിതമാണെന്നും, നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങളും അനിശ്ചിത്വങ്ങളും അവസാനിപ്പിക്കണം,' പ്രസ്താവനയിൽ പറയുന്നു. 

അതേസമയം ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർഥന മാനിച്ച് ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചകാര്യം ആർഎസ്എസ് ചൂണ്ടിക്കാട്ടി. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ നിയമത്തിന്റെ ഏറ്റവും കർശനമായ വകുപ്പുകൾ ചുമത്തി ശിക്ഷഷ ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. 

ഈ നിർഭാഗ്യകരമായ സംഭവത്തെ മുൻനിർത്തി 'ഹിന്ദു വിരുദ്ധ' 'ദേശ വിരുദ്ധ' ശക്തികൾ ഹൈന്ദവ ധർമത്തെയും, ക്ഷേത്രത്തെയും അവഹേളിക്കാൻ ശ്രമിക്കുകയാണെന്നും ഹൊസബാലെ കുറ്റപ്പെടുത്തി. ഇത്തരം ഗൂഢാലോചനകളെ തിരിച്ചറിയണമെന്നും പ്രസ്താവനയിൽ പറയുന്നു. ക്ഷേത്ര അന്തരീക്ഷത്തിൽ പരിശുദ്ധിയും ഭക്തിയും നിലനിർത്തിക്കൊണ്ടുപോകാൻ ട്രസ്റ്റിന് കഴിയുമെന്നും, വിശ്വാസികളുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ അത് സഹായിക്കുമെന്നും ഹൊസബാലെ കൂട്ടിച്ചേർത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃണമൂൽ കോൺ​ഗ്രസിൽ വൻ രാഷ്ട്രീയ അട്ടിമറി; മമതയെ ഞെട്ടിച്ച് കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനം വിമതർ പിടിച്ചെടുത്തു

National
  •  an hour ago
No Image

അശ്രദ്ധമായ ഡ്രൈവിംഗ്; ഞെട്ടിക്കുന്ന അപകട ദൃശ്യങ്ങൾ പങ്കുവെച്ച് അബുദബി പൊലിസ്

uae
  •  an hour ago
No Image

ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; യുവമോർച്ച നേതാവിനെതിരെ കേസ്, സംസ്ഥാനവ്യാപക പണിമുടക്ക് മുന്നറിയിപ്പുമായി ഡോക്ടർമാർ

National
  •  an hour ago
No Image

കൊല്ലത്ത് ഹോട്ടൽ മുറിയിൽ ദമ്പതിമാരുടെ ആത്മഹത്യാശ്രമം; ഭർത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ

Kerala
  •  2 hours ago
No Image

‌അബുദബിയിലെ പള്ളികൾക്ക് സമീപം അനധികൃത പാർക്കിംഗ്: കടുത്ത നിയന്ത്രണങ്ങളുമായി അധികൃതർ; നിയമം ലംഘിച്ചാൽ 1,000 ദിർഹം വരെ പിഴ

uae
  •  2 hours ago
No Image

കനത്ത മഴ: നെല്ലിയാമ്പതി ചുരത്തിൽ യാത്രാനിയന്ത്രണങ്ങളുമായി ജില്ലാ കളക്ടർ; ലംഘിച്ചാൽ കർശന നടപടി

Kerala
  •  2 hours ago
No Image

കമ്പനി കാർ തിരികെ നൽകാൻ കൂട്ടാക്കിയില്ല; മുൻ ജീവനക്കാരന് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  3 hours ago
No Image

തെരഞ്ഞെടുപ്പ് അട്ടിമറി: 'കോടതി കൂടി കൈവിട്ടാൽ ഞങ്ങളെന്ത് ചെയ്യും?', ചീഫ് ജസ്റ്റിസിന് കത്തയച്ച് ഇന്ത്യ സഖ്യം

National
  •  3 hours ago
No Image

ബത്തേരിയില്‍ വന്‍ ഹാന്‍സ് വേട്ട; വീട്ടിലെ രഹസ്യ അറയില്‍ നിന്ന് 6,400 പാക്കറ്റ് പിടികൂടി

Kerala
  •  3 hours ago
No Image

ഒന്‍പത് വര്‍ഷമായിട്ടും ഹാഷിമും ഹബീബയും എവിടെ? ദമ്പതികള്‍ക്ക് എന്ത് സംഭവിച്ചു? ഒന്‍പത് വര്‍ഷമായിട്ടും ദുരൂഹത ബാക്കി; ബാപ്പയ്ക്കും ഉമ്മയ്ക്കുമായി ഇന്നും കാത്തിരിക്കുന്ന രണ്ട് മക്കള്‍

Kerala
  •  3 hours ago