ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റേയും ജാമ്യാപേക്ഷ മാറ്റിവെച്ചു
2020ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ സാമൂഹിക പ്രവര്‍ത്തകരായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ ജാമ്യാപേക്ഷകളില്‍ ഡല്‍ഹി കോടതി വിധി പറയാന്‍ മാറ്റിവെച്ചു. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷമാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി സമീര്‍ ബാജ്‌പേയ് കേസ് വിധി പറയാന്‍ മാറ്റിയത്. ഇന്ന് തന്നെ കോടതി വിധി പ്രസ്താവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കര്‍ക്കാര്‍ഡൂമ കോടതിയാണ് ജാമ്യം ഹരജി പരിഗണിക്കുക. യുഎപിഎ കേസില്‍ സ്ഥിര ജാമ്യത്തിനായാണ് വിചാരണ കോടതിയെ സമീപിച്ചത്.
വിചാരണ ആരംഭിക്കാതെ തുടര്‍ന്നും തടവിലാക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനുള്ള തങ്ങളുടെ മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഖാലിദും ഇമാമും ജാമ്യം തേടിയത്.
delhi riots conspiracy case court reserves verdict on bail pleas of umar khalid and sharjeel imam
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."