ഒടുവില്‍ ആര്‍. രാജഗോപാലിന് പാസ്‌പോര്‍ട്ട്; സന്തോഷമറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ 'ടെലഗ്രാഫ്' മുന്‍ എഡിറ്റര്‍ ആര്‍. രാജഗോപാലിന് പാസ്‌പോര്‍ട്ട് ലഭിച്ചു. അദ്ദേഹം തന്നെയാണ് ഈ വിവരം മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചത്. ഇക്കാര്യ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന കാരണത്താല്‍ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ഇടപെടല്‍ അഭ്യര്‍ഥിച്ച് വി.ഡി. സതീശന്‍ കത്തയച്ചിരുന്നു. അന്നുതന്നെ പാസ്പോര്‍ട്ട് പുതുക്കി നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകന്‍ രാജഗോപാലിന്റെ സന്തോഷത്തില്‍ പങ്കുചേരുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൊല്‍ക്കത്ത പൊലിസിന്റെ ഭാഗത്തുനിന്നുള്ള പ്രതികൂലമായ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടാണ് അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് പുതുക്കലിന് തടസ്സമായി നിന്നിരുന്നത്. എസ്.ഐ.ആറിനെ തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ നിന്നും രാജഗോപാലിന്റെ പേര് നീക്കം ചെയ്തിരുന്നു ഇതാണ് ഇത്തരമൊരു വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടിന് കാരണമായത്. വോട്ടര്‍ പട്ടികയില്‍ പേര് വീണ്ടും ചേര്‍ക്കുന്നതിനുള്ള അപ്പീല്‍ നടപടികള്‍ അദ്ദേഹം ആരംഭിച്ചിട്ടുണ്ടെന്നും സതീശന്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു.
2002ലെ വോട്ടര്‍പട്ടികയില്‍ രാജഗോപാലിന്റെയോ പരേതനായ പിതാവിന്റെയോ പേര് കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കഴിഞ്ഞ മാര്‍ച്ചില്‍ കൊല്‍ക്കത്തയിലെ ബാലിഗഞ്ച് മണ്ഡലത്തില്‍ നിന്നും അദ്ദേഹത്തിന്റെ പേര് വെട്ടിയത്. ഗാന്ധിയനും മുന്‍ പ്രഫസറും കേരളത്തിലെ ഗാന്ധി സ്മാരക നിധി മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പിതാവ് 2016ലാണ് അന്തരിച്ചതെന്നും, അദ്ദേഹം എങ്ങനെ വോട്ടര്‍പട്ടികയില്‍ ഇല്ലാതെ വരുമെന്നും ആര്‍. രാജഗോപാല്‍ ചോദിച്ചു. തന്റെ അനുഭവം ലോകത്തിന് മുന്നില്‍ തുറന്നു പറഞ്ഞ് അദ്ദേഹം രംഗത്തെത്തി.
'യുക്തിസഹമായ അപാകതകള്‍'' എന്ന കാരണം കാട്ടി ബംഗാളില്‍ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകളില്‍ ഒരാളാണ് താനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.
former telegraph editor r rajagopal has received his renewed passport after delays linked to voter list verification. the issue had drawn public attention following concerns over the renewal process.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."