HOME
DETAILS

'വിമതര്‍ വര്‍ഗവഞ്ചകര്‍ തന്നെ; തെറ്റ് തിരുത്തിയാല്‍ ആര്‍ക്കും മടങ്ങിവരാം'; ഓരോരുത്തരും പറയുന്നതിന് മറുപടി പറയാനില്ല; എം.വി. ഗോവിന്ദന്‍

  
Web Desk
July 05, 2026 | 10:19 AM

Dissidents are indeed class traitors anyone can return if they rectify their mistake  MV Govindan clarifies MV Jayarajans remarks

തിരുവനന്തപുരം: പാര്‍ട്ടിവിട്ടവരേ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്റെ പരാമര്‍ശത്തില്‍ വിശദീകരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പാര്‍ട്ടിവിട്ട് പോയവര്‍ വര്‍ഗവഞ്ചകര്‍ തന്നെയാണെന്നും, എന്നാല്‍ തെറ്റ് തിരുത്തിയാല്‍ ആര്‍ക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്നത് പൊതുരീതിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ നേതാവും വിവിധ ചാനലുകളില്‍ പറയുന്ന കാര്യങ്ങള്‍ക്കൊന്നും പ്രത്യേകം മറുപടി പറയേണ്ട സാഹചര്യമില്ലെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

'ഇത് നേരത്തേയും പറഞ്ഞ കാര്യമാണ്. തെറ്റ് തിരുത്തിയാല്‍ ഈ ഭൂമുഖത്ത് ആര്‍ക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് വരാം. പാര്‍ട്ടിയെ വഞ്ചിച്ചതാണ് അവര്‍ ചെയ്ത തെറ്റ്. അത് വര്‍ഗവഞ്ചനയും ചതിയുമാണ്. ഇക്കാര്യം പാര്‍ട്ടി കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സുധാകരനും ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാര്‍ട്ടിയെ വഞ്ചിച്ച് പുറത്തുപോയവരാണ്. ആ നിലപാടിനെ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. അതിനൊപ്പം തന്നെ തെറ്റ് തിരുത്തുന്നവര്‍ക്ക് തിരികെ വരാന്‍ അവസരമുണ്ടെന്നത് എല്ലാവര്‍ക്കും ബാധകമായ പൊതുനിയമമാണ്,' എം.വി. ഗോവിന്ദന്‍ പറഞ്ഞു.

തെറ്റ് തിരുത്തിയാല്‍ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാര്‍ട്ടിയിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ലെന്നായിരുന്നു എം.വി. ജയരാജന്‍ ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. പാര്‍ട്ടിയെ വെല്ലുവിളിച്ച് പുറത്തുപോയ എം.വി. രാഘവനെയും കെ.ആര്‍. ഗൗരിയമ്മയെയും അവരുടെ അവസാനകാലത്ത് പാര്‍ട്ടി സ്വീകരിച്ചിരുന്നുവെന്നും, നയപരമായ തെറ്റുകള്‍ സംഭവിച്ചവരെ ഒറ്റപ്പെടുത്തുന്ന സമീപനമല്ല സിപിഎമ്മിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേ അഭിമുഖത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ചും എം.വി. ജയരാജന്‍ ആത്മവിമര്‍ശനം നടത്തിയിരുന്നു. അന്ന് സ്വീകരിച്ച സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പിഴവുണ്ടായെന്നും, മണ്ഡല പുനഃക്രമീകരണത്തിന് ശേഷം തളിപ്പറമ്പിന്റെ രാഷ്ട്രീയ സാഹചര്യം മാറിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നെങ്കില്‍ വിജയിക്കാമായിരുന്നുവെന്നും, തളിപ്പറമ്പിന്റെ കാര്യത്തില്‍ അത്തരമൊരു വിലയിരുത്തല്‍ നടത്താന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എം.വി. ജയരാജന്റെ ഈ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട് വിശദീകരിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ രംഗത്തെത്തിയത്.

CPI(M) State Secretary M.V. Govindan has clarified the remarks made by CPI(M) State Secretariat member M.V. Jayarajan regarding taking back those who left the party.He said that those who left the party are indeed class traitors, but it is the general practice of the Communist Party that anyone who corrects their mistake can return to the party. He also added that there is no need to give separate replies to everything each leader says on various TV channels



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സീറ്റിൽ കാലെടുത്തു വച്ചാൽ 200 ദിർഹം, ട്രെയിൻ ഓടിക്കൊണ്ടിരിക്കെ വാതിൽ തുറന്നാൽ 5000 ദിർഹം; ഇത്തിഹാദ് റെയിലിലെ പിഴകളെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും മത്സ്യത്തൊഴിലാളികളെ കാണാതായി; ഏഴംഗ സംഘത്തിനായി തിരച്ചില്‍

National
  •  an hour ago
No Image

മെസ്സി പടയെ വിറപ്പിച്ചു, വമ്പന്മാരെ മുട്ടുകുത്തിച്ചു; തലയുയർത്തി, ഹൃദയങ്ങൾ കീഴടക്കി കേപ് വെർദെയുടെ മടക്കം; In Depth Story

Football
  •  an hour ago
No Image

പ്രവാസികൾക്ക് വമ്പൻ ഓഫർ; വിമാന ടിക്കറ്റ് നിരക്കുകളിൽ 15% വരെ കിഴിവുമായി എയർ ഇന്ത്യ എക്സ്പ്രസ് 

uae
  •  an hour ago
No Image

മെഡിക്കല്‍ കോളജുകളില്‍ രോഗികളെ തറയില്‍ കിടത്തി ചികിത്സിക്കുന്ന രീതി പൂര്‍ണമായും അവസാനിപ്പിക്കും; ആദ്യഘട്ടം തിരുവനന്തപുരത്തും കോഴിക്കോട്ടും

Kerala
  •  an hour ago
No Image

മൈതാനത്തെ ഞെട്ടിച്ച ഹക്കിമി-ലാറിയ പോരാട്ടത്തിന് പിന്നിലെ കാരണമിതാണ്

Football
  •  an hour ago
No Image

ഒറ്റ ഗോളില്‍ വമ്പന്മാരെ മലർത്തിയടിച്ച് എംബാപ്പെ; ബ്രസീലിനെയും ഇംഗ്ലണ്ടിനെയും പിന്നിലാക്കി ഫ്രാൻസിന്റെ പടയോട്ടം

Football
  •  2 hours ago
No Image

യാത്രക്കാരോട് മോശം പെരുമാറ്റം; മൂന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരേ അന്വേഷണം

Kerala
  •  2 hours ago
No Image

ചരിത്രം തൊട്ടുപിന്നാലെയുണ്ട്; ഇഷാന് ഒറ്റ റൺസകലെ നഷ്ടമായ അപൂർവ്വ റെക്കോർഡ് ഇനി ആര് സ്വന്തമാക്കും?

Cricket
  •  2 hours ago
No Image

ഷാർജയിൽ വൻ സൈബർ തട്ടിപ്പ് സംഘം പിടിയിൽ; ഏഴ് ഏഷ്യൻ പൗരന്മാർ അറസ്റ്റിൽ

uae
  •  2 hours ago