ഊരാളുങ്കലുമായുള്ള കരാര്‍ നീട്ടി സര്‍ക്കാര്‍; കാലാവധി ഈ മാസം 31 വരെ
തിരുവനന്തപുരം: ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ഉള്‍പ്പടെ 46 ഏജന്‍സിയുമായുള്ള കരാര്‍ നീട്ടി സംസ്ഥാന സര്‍ക്കാര്‍. ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി. ജൂലൈ 31 വരെയാണ് കാലാവധി നീട്ടിയത്. കഴിഞ്ഞ മെയ് 31ന് ഊരാളുങ്കലിന്റെ കാലാവധി കഴിഞ്ഞിരുന്നു.
46 അക്രഡിറ്റഡ് കരാര്‍ ഏജന്‍സികള്‍ക്ക് അവകാശം പുതുക്കി നല്‍കിയതില്‍ 40 ഏജന്‍സികളും സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്നവയാണ്. അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി, പിണറായി ഇന്‍ഡസ്ട്രിയല്‍ സൊസൈറ്റി, കോസ്റ്റ്ഫോര്‍ഡ്, ഹാബിറ്റാറ്റ്, തൃശൂര്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി, ഊരാളുങ്കല്‍ സൊസൈറ്റി എന്നിവയാണ് സര്‍ക്കാര്‍ ഇതര അക്രഡിറ്റഡ് ഏജന്‍സികള്‍.
അതേസമയം കരാര്‍ കാലാവധി അവസാനിച്ചതിനുശേഷം അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള അവകാശം പുതുക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ ഇതര ഏജന്‍സികളുടെ പ്രകടനം ധനവകുപ്പ് വിശദമായി പരിശോധിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."