തൃശൂർ അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ
തൃശൂർ: നഗരത്തിലെ അനാശാസ്യ കേന്ദ്രത്തിൽ ഒഡീഷ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. അസം സ്വദേശിയായ നൂർ ആലമിനെയാണ് പൊലിസ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം ഭൂട്ടാൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
കഴിഞ്ഞ ജൂൺ 21-നാണ് ഒഡീഷ സ്വദേശിയായ ധൻപതി നായിക് (27) തൃശൂരിലെ വാടകവീട്ടിൽ വെച്ച് കൊല്ലപ്പെടുന്നത്. പണത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലിസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും അടക്കം ആറുപേരെ നേരത്തെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
തൃശൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടം വാടകയ്‌ക്കെടുത്തായിരുന്നു സംഘത്തിന്റെ പ്രവർത്തനം. ഒഡീഷ സ്വദേശിയാണ് അനാശാസ്യ കേന്ദ്രം നടത്തിയിരുന്നത്. ഇതരസംസ്ഥാന തൊഴിലാളികൾക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനം അനുവദിച്ചിരുന്നത്.
നാട്ടുകാർക്ക് യാതൊരുവിധ സംശയവും തോന്നാത്ത രീതിയിലായിരുന്നു പ്രതികളുടെ താമസം. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യം പൊലിസ് അന്വേഷിച്ചു വരികയാണ്.
The prime suspect in the murder case that occurred at an illegal brothel (immoral traffic center) in Thrissur has been apprehended by the police. Investigation is ongoing to uncover more details regarding the motive behind the crime.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."