HOME
DETAILS

പി.എസ്.സി നിയമന തട്ടിപ്പ്: വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍; ചെയര്‍മാന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘര്‍ഷത്തില്‍

  
July 06, 2026 | 9:36 AM

PSC recruitment fraud Government orders Vigilance probe Youth Congress march demanding Chairmans resignation turns violent

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ പി.എസ്.സി നിയമന തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നു. തട്ടിപ്പ് ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പി.എസ്.സിയുടെ നിര്‍ണായക യോഗം ചേര്‍ന്നു. കേസ് പി.എസ്.സിയുടെ ആഭ്യന്തര വിജിലന്‍സ് എസ്.പി അന്വേഷിക്കുമെന്ന് ചെയര്‍മാന്‍ എം.ആര്‍. ബൈജു അറിയിച്ചു. പരീക്ഷ കണ്‍ട്രോളര്‍ നടത്തുന്ന അന്വേഷണം മരവിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.

പി.എസ്.സിയുമായി ബന്ധപ്പെട്ട ക്രമക്കേട് സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും എല്ലാ ആരോപണങ്ങളിലും ആവശ്യമായ അന്വേഷണം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നിയമനക്രമക്കേടില്‍ ചെയര്‍മാന്‍ എം.ആര്‍. ബൈജുവിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പി.എസ്.സി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ഓഫീസ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. ബാരിക്കേഡ് നീക്കാനുള്ള ശ്രമം പൊലിസ് തടഞ്ഞു. പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് ആറുതവണ ജലപീരങ്കി പ്രയോഗിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്. നിയമനങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം.

The government is preparing for a vigilance probe into the PSC recruitment scam at the State Planning Board.In light of the allegations of irregularities, the PSC held a crucial meeting. Chairman M.R. Baiju announced that the case will be investigated by the PSC's internal vigilance SP. The meeting also decided to freeze the inquiry being conducted by the Examination Controller.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ.ഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട കേസ്; റെയ്ഡ് ദൃശ്യങ്ങള്‍ കോടതി പരിശോധിക്കും

Kerala
  •  2 hours ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; കോടതി നടപടികള്‍ക്ക് ഒരു വര്‍ഷത്തേക്ക് സ്റ്റേ

Kerala
  •  2 hours ago
No Image

ഓപ്പറേഷന്‍ തൂഫാന്‍ മെഡിക്കല്‍ ഷോപ്പുകളിലേക്കും; കുറിപ്പടിയില്ലാതെ മരുന്ന് നല്‍കിയാല്‍ കര്‍ശന നടപടി: ആഭ്യന്തരമന്ത്രി

Kerala
  •  3 hours ago
No Image

നെന്മാറ ഇരട്ടക്കൊലക്കേസ്; ശിക്ഷാവിധി തിങ്കളാഴ്ച, ജഡ്ജിയുടെ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് മാറ്റി

Kerala
  •  3 hours ago
No Image

സംസ്ഥാനത്ത് വീണ്ടും അവയവ ദാനം; ആംബുലന്‍സ് ഇടിച്ചു മരിച്ച ഏഴ് വയസ്‌കാരന്റെ അവയവങ്ങള്‍ ദാനം ചെയ്യും

Kerala
  •  3 hours ago
No Image

അമല ആശുപത്രി നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു; 4,000 മുതല്‍ 6,000 രൂപ വരെ ശമ്പളവര്‍ധന

Kerala
  •  4 hours ago
No Image

അയോധ്യ രാമക്ഷേത്രക്കൊളള: ചമ്പത് റായിക്ക് തിരിച്ചടി, കേസില്‍ പ്രതി ചേര്‍ക്കും 

National
  •  4 hours ago
No Image

പത്തനംതിട്ടയിലെ വ്യാജ പീഡനപരാതി; ഹൃദയശസ്ത്രക്രിയ കഴിഞ്ഞ കാര്യം പറഞ്ഞിട്ടും പരിഗണിച്ചില്ല, പൊലിസിനെതിരേ പരാതിയുമായി യുവാവ്

Kerala
  •  4 hours ago
No Image

'പത്ത് പേര്‍ക്കെങ്കിലും അയച്ചതിന്റെ തെളിവ് കാണിക്ക്' കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണ സംഘത്തെ വെല്ലുവിളിച്ച് ജിതിന്‍ ഭാസ്‌ക്കര്‍

Kerala
  •  4 hours ago
No Image

'വര്‍ഗവഞ്ചകന്‍' ഗോവിന്ദന്‍, സെക്രട്ടറി സ്ഥാനം രാജിവെക്കണം; എം.വി. ഗോവിന്ദനെതിരേ രൂക്ഷ വിമര്‍ശനവുമായി ജി. സുധാകരന്‍

Kerala
  •  5 hours ago