HOME
DETAILS

ആദ്യ സ്മാര്‍ട്ട് മസ്ജിദ് തുറന്ന് ഖത്തര്‍; പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കും

  
Web Desk
July 07, 2026 | 5:53 AM

qatar-first-smart-solar-powered-mosque-inaugurated

ദോഹ: സൗരോര്‍ജവും അത്യാധുനിക സ്മാര്‍ട്ട് സാങ്കേതികവിദ്യകളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഖത്തറിലെ ആദ്യ 'സ്മാര്‍ട്ട് മസ്ജിദ്' (Smrat Masjid) ഉദ്ഘാടനം ചെയ്തു. ഊര്‍ജ ഉപയോഗം കാര്യക്ഷമമാക്കുന്നതിനും ജലസംരക്ഷണം ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനുമാണ് പുതിയ പദ്ധതി.
ഖത്തറിലെ മിനിസ്ട്രി ഓഫ് എന്‍ഡോവ്‌മെന്റ് ആന്‍ഡ് ഇസ്ലാമിക്കാര്യ മന്ത്രലായം ആണ് ഖൈസ് ബിന്‍ സഅ്ദ് ബിന്‍ ഉബൈദ മസ്ജിദ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തത്. മുവൈഥര്‍ എന്ന പ്രദേശത്താണ് മസ്ജിദ് സ്ഥിതിചെയ്യുന്നത്.

മസ്ജിദില്‍ വൈദ്യുതിയും ജലവും കാര്യക്ഷമമായി ഉപയോഗിക്കുന്ന സ്മാര്‍ട്ട് സംവിധാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. സൗരോര്‍ജ പാനലുകള്‍ വഴി ലൈറ്റിംഗിനും എയര്‍ കണ്ടീഷനിംഗിനും ആവശ്യമായ വൈദ്യുതി ഉല്‍പാദിപ്പിക്കും.
അംഗ സ്‌നാനം ചെയ്യാനായി (വുദൂ) ഉപയോഗിച്ച വെള്ളം പ്രത്യേക ശുദ്ധീകരണ സംവിധാനത്തിലൂടെ സംസ്‌കരിച്ച് ശൗചാലയങ്ങളിലും മസ്ജിദ് പരിസരത്തെ ഹരിതവല്‍ക്കരണത്തിനുമായി വീണ്ടും ഉപയോഗിക്കും.
ഇതിലൂടെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും പരമ്പരാഗത ഊര്‍ജ സ്രോതസുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ സ്മാര്‍ട്ട് മസ്ജിദുകള്‍ വരും

സര്‍ക്കാര്‍, സ്വകാര്യ പങ്കാളിത്തത്തിലൂടെ സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍ ആരാധനാലയങ്ങളില്‍ വിജയകരമായി ഉള്‍പ്പെടുത്താന്‍ ഈ പദ്ധതി സഹായിച്ചുവെന്ന് ഔഖാഫ് മന്ത്രാലയത്തിലെ ദഅ്‌വയും മസ്ജിദ് കാര്യങ്ങളും കൈകാര്യം ചെയ്യുന്ന അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി  പറഞ്ഞു. വിഷന്‍ 2030 തന്ത്രപരമായ പദ്ധതിയുടെ ഭാഗമായി ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ സമാന മാതൃകയിലുള്ള കൂടുതല്‍ സ്മാര്‍ട്ട് മസ്ജിദുകള്‍ നിര്‍മിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പരമ്പരാഗത ഇസ്‌ലാമിക വാസ്തുവിദ്യയും ആധുനിക എന്‍ജിനീയറിങ് സാങ്കേതികവിദ്യയും സംയോജിപ്പിച്ചാണ് മസ്ജിദ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിലൂടെ വിശ്വാസികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും പരിസ്ഥിതി സൗഹൃദവുമായ ആരാധനാന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം.

English Summary: Qatar has inaugurated its first smart mosque powered by solar energy, introducing advanced technologies to improve energy efficiency, conserve water and support the country’s sustainability goals. Ministry of Endowments (Awqaf) and Islamic Affairs officially opened the Qais bin Saad bin Ubadah Mosque in the Muaither area, making it the first facility of its kind in the country. The project is part of a broader programme to expand mosque infrastructure in newly developed residential areas as Qatar’s urban population continues to grow.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിതീവ്രമഴ; വയനാടും, കോഴിക്കോടും റെഡ് അലേര്‍ട്ട്; ജാഗ്രതാ നിര്‍ദേശം

Kerala
  •  an hour ago
No Image

മേപ്പാടിയിലേത് 'മനുഷ്യനിര്‍മിത ദുരന്തം', നിര്‍മാണ കമ്പനിക്കെതിരേ മന്ത്രി ടി. സിദ്ദിഖ്

Kerala
  •  43 minutes ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

Kerala
  •  an hour ago
No Image

കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ അടിയന്തര സേവനങ്ങള്‍ മാത്രം; ജൂലൈ 9 വരെ സാധാരണ കോണ്‍സുലര്‍ സേവനങ്ങള്‍ക്ക് നിയന്ത്രണം

Kuwait
  •  2 hours ago
No Image

പസഫിക് സമുദ്രത്തില്‍ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ചൈന; ലക്ഷ്യം അമേരിക്ക?; സഖ്യകക്ഷികളും ആശങ്കയില്‍ 

International
  •  2 hours ago
No Image

ഫുജൈറ സര്‍ക്കാരുമായി 10 വര്‍ഷത്തെ ഇന്ധന വിതരണ കരാറില്‍ ഇത്തിഹാദ് എനര്‍ജി; 350 മില്യണ്‍ ഡോളറിന്റെ റിഫൈനറി പദ്ധതിക്ക് അതിവേഗം

uae
  •  3 hours ago
No Image

തുരങ്കപാത മണ്ണിടിച്ചില്‍: രണ്ട് മരണം

Kerala
  •  3 hours ago
No Image

ഇന്‍ഷുറന്‍സ് ഉണ്ടായിട്ടും പൊലിസ് ജീപ്പിന് എംവിഐയുടെ വക 4000 രൂപ പിഴ; രേഖ പുറത്തുവിട്ട് പൊലിസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ പരാതിക്ക് നീക്കം

Kerala
  •  3 hours ago
No Image

ബലോഗുൻ വന്നിട്ടും കാര്യമുണ്ടായില്ല: ബെൽജിയത്തിന് മുന്നിൽ നാണം കെട്ട് യു.എസ്.എ ലോകകപ്പിൽനിന്ന് പുറത്ത്

Football
  •  4 hours ago
No Image

വീട്ടില്‍ സൂക്ഷിക്കാവുന്ന സ്വര്‍ണ്ണത്തിന്റെ പരിധി എത്ര? ആദായനികുതി നിയമങ്ങള്‍ അറിയാം

Kerala
  •  4 hours ago