HOME
DETAILS

വയനാട് മണ്ണിടിച്ചില്‍: രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍; ദുരന്തബാധിതര്‍ക്കൊപ്പമുണ്ടാകുമെന്ന് പ്രിയങ്ക ഗാന്ധി

  
July 07, 2026 | 12:35 PM

Wayanad Landslides Rescue operations proceeding on a war footing Priyanka Gandhi assures support to the disaster victims

ന്യൂഡല്‍ഹി: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിക്കിടക്കുന്നവരേ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്ന് വയനാട് എം.പി. പ്രിയങ്ക ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് ഏകോപിപ്പിക്കുകയാണെന്നും പൊലിസും എന്‍.ഡി.ആര്‍.എഫും എസ്.ഡി.ആര്‍.എഫും സിവില്‍ ഡിഫന്‍സ് സന്നദ്ധപ്രവര്‍ത്തകരും സ്ഥലത്ത് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ദുരന്തവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം, സംഭവസ്ഥലത്തേക്ക് തിരിക്കുന്ന മന്ത്രിമാരായ ടി. സിദ്ദിഖ്, എ.പി. അനില്‍ കുമാര്‍, പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍, മറ്റ് ഏജന്‍സികള്‍ എന്നിവരുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുവരികയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ദുരിതബാധിതര്‍ക്കൊപ്പം ഈ പ്രയാസകരമായ ഘട്ടത്തില്‍ ഒപ്പമുണ്ടാകുമെന്നും സാധ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും അവര്‍ അറിയിച്ചു. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്താനാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ യു.ഡി.എഫ് പ്രവര്‍ത്തകരോടും പൊതുജനങ്ങളോടും പ്രിയങ്ക ഗാന്ധി അഭ്യര്‍ഥിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകാത്ത രീതിയില്‍ മാത്രമേ സഹായങ്ങള്‍ എത്തിക്കാവൂവെന്നും ഈ ദുരന്തഘട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി ദുരിതബാധിതര്‍ക്കൊപ്പം നില്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

നേരത്തെ വയനാട് കള്ളാടിയിലെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ വിവിധ സേനകളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. മീനങ്ങാടിയില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ടെന്നും കോഴിക്കോട് നിന്നുള്ള സംഘവും ഉടന്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പൊലിസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും തൃശ്ശൂരില്‍ നിന്നുള്ള ഡിഫന്‍സ് സെക്യൂരിറ്റി ഫോഴ്‌സിനെയും സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മണ്ണ് നീക്കം ചെയ്യുന്നതിനായി എട്ട് എസ്‌കവേറ്ററുകള്‍ വിന്യസിച്ചിട്ടുള്ളതിനാല്‍ ഉപകരണങ്ങളുടെയോ രക്ഷാസേനയുടെയോ കുറവുണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.

Wayanad MP Priyanka Gandhi said that efforts to rescue those trapped in the landslide at Kallady, Wayanad are progressing on a war footing.She also stated that relief operations are being directly coordinated under the leadership of Chief Minister V.D. Satheesan. Police, NDRF, SDRF and Civil Defence volunteers are actively working at the site, she added.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് കള്ളാടി മണ്ണിടിച്ചിൽ: 'പ്രതിസന്ധി ഘട്ടത്തിൽ ഒപ്പമുണ്ടാകും'- രാഹുൽ ഗാന്ധി 

Kerala
  •  an hour ago
No Image

പേപ്പറിൽ അർജന്റീന ശക്തർ, പക്ഷെ കളി മാറും; പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ കുറച്ചുകണ്ടാൽ മെസിപ്പടയ്ക്ക് പണി പാളുമോ?

Football
  •  an hour ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട: 5.8 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി തൃശൂർ സ്വദേശിനി പിടിയിൽ

Kerala
  •  an hour ago
No Image

വെനസ്വേല ഭൂകമ്പം: മരണം 3500 കടന്നു; പകർച്ചവ്യാധി ഭീതിയിൽ പതിനായിരങ്ങൾ

International
  •  2 hours ago
No Image

ലോകത്തിന്റെ നെറുകയിലേക്ക് മെസി; പുതിയ ചരിത്ര റെക്കോർഡിലേക്ക് അർജന്റൈൻ നായകൻ

Football
  •  2 hours ago
No Image

അഫ്ഗാൻ മുൻ പേസർ ഷാപൂർ സദ്രാൻ അന്തരിച്ചു; വിടവാങ്ങിയത് 39-ാം പിറന്നാളിന് തലേന്ന്

Cricket
  •  2 hours ago
No Image

വിമാന ടിക്കറ്റ്, ഹോട്ടൽ, വിസ ഇനി എല്ലാം ഒന്നിച്ച്; വിനോദസഞ്ചാരികൾക്കായി കിടിലൻ 'പാക്കേജ് വിസ' പദ്ധതിയുമായി സഊദി അറേബ്യ

Saudi-arabia
  •  2 hours ago
No Image

കേരള എയിംസ്: പരിഗണനാ പട്ടികയില്‍ വെള്ളൂരും; കെ.പി.പി.എല്‍ ഭൂമി നിര്‍ദേശിച്ച് ആരോഗ്യവകുപ്പ്

Kerala
  •  2 hours ago
No Image

കനത്ത മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  2 hours ago
No Image

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; അമ്മയ്ക്കും രണ്ട് മക്കൾക്കും 25 വർഷം കഠിനതടവ്‍

Kerala
  •  2 hours ago