തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, എയിംസിനായി 10 സ്ഥലങ്ങൾ: കേന്ദ്രവുമായി ചർച്ച നടത്തി കേരളം, അനുകൂല പ്രതികരണമെന്ന് മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് രണ്ടാമതൊരു സർക്കാർ മെഡിക്കൽ കോളേജ് കൂടി സ്ഥാപിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ അനുമതി തേടി കേരളം. നഗര ഹൃദയത്തിലുള്ള തിരുവനന്തപുരം ജനറൽ ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്താനാണ് സംസ്ഥാനത്തിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയുമായി നടത്തിയ ഓൺലൈൻ ചർച്ചയിൽ അനുകൂലമായ ഉറപ്പ് ലഭിച്ചതായി സംസ്ഥാന ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ ഓഫീസ് അറിയിച്ചു.
പദ്ധതിക്കായി കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 150 കോടി രൂപ എത്രയും വേഗം അനുവദിക്കണമെന്ന് യോഗത്തിൽ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ജനറൽ ആശുപത്രിയിൽ നിലവിലുള്ള സൗകര്യങ്ങൾ മെഡിക്കൽ കോളേജ് പദവിയിലേക്ക് ഉയർത്തുന്നതിലൂടെ തലസ്ഥാനത്തെ ആരോഗ്യ മേഖലയ്ക്ക് വലിയൊരു കുതിച്ചുചാട്ടമാകുമെന്നാണ് വിലയിരുത്തൽ.
എയിംസിനായി 10 സ്ഥലങ്ങൾ; അനുമതി വേഗത്തിലാക്കണം
കേരളത്തിന്റെ ദീർഘകാല ആവശ്യമായ എയിംസ് (AIIMS) സ്ഥാപിക്കുന്നതിനായി 10 അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് യോഗത്തിൽ കേന്ദ്രത്തെ അറിയിച്ചു. ഈ സ്ഥലങ്ങളിലെ സാധ്യത പഠനം അടിയന്തരമായി പൂർത്തിയാക്കി എയിംസിന് എത്രയും വേഗം അന്തിമ അനുമതി നൽകണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
The Kerala government has held high-level discussions with the Central Government regarding the establishment of a second medical college in Thiruvananthapuram and finding a suitable site for the proposed AIIMS (All India Institute of Medical Sciences) in the state.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."