HOME
DETAILS

മദ്യപിച്ച് ലക്കുകെട്ട് പൊലിസ് ജീപ്പോടിച്ചു; പത്തനംതിട്ടയിൽ ഡാൻസാഫ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ചു; വനിതാ ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  
July 07, 2026 | 5:18 PM

drunk dansaf officers drive police jeep locals block them in pathanamthitta female auto driver narrowly escapes accident

പത്തനംതിട്ട: ലഹരി വിരുദ്ധ സ്ക്വാഡ് (ഡാൻസാഫ്) ഉദ്യോഗസ്ഥർ മദ്യപിച്ച് ലക്കുകെട്ട് പൊലിസ് ജീപ്പോടിച്ചത് വൻ ജനരോഷത്തിന് കാരണമായി. നിയന്ത്രണം വിട്ട ജീപ്പ് റോഡിലുണ്ടായിരുന്ന വനിതാ ഓട്ടോ ഡ്രൈവറെ ഇടിക്കുന്നത് തലനാരിഴയ്ക്കാണ് ഒഴിവായത്. അപകടകരമായ രീതിയിൽ പാഞ്ഞുവന്ന വാഹനം നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു.

പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലുള്ള ഡാൻസാഫ് ഉദ്യോഗസ്ഥരാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു നാടകീയ സംഭവങ്ങൾ. ലഹരി വേട്ടയ്ക്കായി ഇറങ്ങിയ ഉദ്യോഗസ്ഥർ സഞ്ചരിച്ച ജീപ്പ് റോഡിൽ നിയന്ത്രണം വിട്ട് പായുകയായിരുന്നു.

പൊലിസ് വാഹനം അപകടകരമായ രീതിയിൽ ഓടിക്കുന്നത് കണ്ട് നാട്ടുകാർ ഒത്തുകൂടി ജീപ്പ് തടയുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചോദ്യം ചെയ്യുന്നതിനിടയിൽ ജീപ്പിലുണ്ടായിരുന്ന ഒരു പൊലിസ് ഉദ്യോഗസ്ഥൻ വാഹനത്തിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവം വൻ ജനരോഷത്തിന് വഴിവെച്ചതോടെ കൂടുതൽ പൊലിസ് സംഘം സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. വാഹനം ഓടിച്ച ഉദ്യോഗസ്ഥനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നതായി പരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്നാണ് സൂചന.

സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പത്തനംതിട്ട ജില്ലാ പൊലിസ് മേധാവി അറിയിച്ചു. സുരക്ഷാവീഴ്ചയെക്കുറിച്ച് ഔദ്യോഗിക റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്നും എസ്.പി വ്യക്തമാക്കി.

 

in pathanamthitta, locals detained a group of heavily drunk dansaf (anti-narcotic squad) officers after they recklessly drove a police jeep. a female auto-rickshaw driver had a miraculous escape from being hit by the vehicle.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് കള്ളാടി മണ്ണിടിച്ചിൽ: മുഖ്യമന്ത്രി നാളെ ദുരന്തമേഖല സന്ദർശിക്കും

Kerala
  •  3 hours ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  3 hours ago
No Image

യൂറോപ്പ് വിട്ടത് വലിയൊരു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത; കളി നിയമങ്ങൾ മാറ്റിമറിച്ച് മെസിയുടെ 'മാസ്റ്റർ പ്ലാൻ'

Football
  •  3 hours ago
No Image

മമ്പാട് ചാലിയാർ പുഴയിൽ യുവാവിനെ കാണാതായി; ഒഴുക്കിൽപ്പെട്ടത് മരത്തടി പിടിക്കാൻ ശ്രമിക്കുന്നതിനിടെ

Kerala
  •  3 hours ago
No Image

'അവൻ കോളനിവൽക്കരിക്കപ്പെട്ട കാമറൂൺകാരൻ'; കിലിയൻ എംബാപ്പെയ്ക്കെതിരെ വംശീയ അധിക്ഷേപവുമായി പരാഗ്വേ സെനറ്റർ

Football
  •  4 hours ago
No Image

വാഹനങ്ങളുടെ എഞ്ചിൻ തകരാറിലാകുന്നു! ഇ25 പെട്രോൾ നീക്കത്തിന് വേഗത കുറച്ച് കേന്ദ്ര സർക്കാർ; പദ്ധതി തൽക്കാലത്തേക്ക് നീട്ടിവെച്ചു

National
  •  4 hours ago
No Image

ഫിഫ ലോകകപ്പിന്റെ 96 വർഷത്തെ ചരിത്രം തിരുത്തി ബെൽജിയൻ ഇതിഹാസം; സൂപ്പർ സബ്ബായി മാറുന്ന പടക്കുതിര

Football
  •  4 hours ago
No Image

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, എയിംസിനായി 10 സ്ഥലങ്ങൾ: കേന്ദ്രവുമായി ചർച്ച നടത്തി കേരളം, അനുകൂല പ്രതികരണമെന്ന് മന്ത്രി കെ. മുരളീധരൻ

Kerala
  •  4 hours ago
No Image

വയനാട് കള്ളാടി മണ്ണിടിച്ചിൽ: 'പ്രതിസന്ധി ഘട്ടത്തിൽ ഒപ്പമുണ്ടാകും'- രാഹുൽ ഗാന്ധി 

Kerala
  •  5 hours ago
No Image

പേപ്പറിൽ അർജന്റീന ശക്തർ, പക്ഷെ കളി മാറും; പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ കുറച്ചുകണ്ടാൽ മെസിപ്പടയ്ക്ക് പണി പാളുമോ?

Football
  •  5 hours ago