HOME
DETAILS

'എക്സ്' ആംഗ്യവുമായി ഈജിപ്ത് കോച്ച്; വിവാദക്കയത്തിൽ മെസി

  
July 08, 2026 | 4:48 AM

egypt coach makes x gesture at messi in controversial world cup clash

അറ്റ്‌ലാന്റ: ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ ഈജിപ്തിനെതിരെ അർജന്റീന 3-2 ന് അവിശ്വസനീയ വിജയം നേടിയതിന് പിന്നാലെ വൻ വിവാദം. മത്സരത്തിനിടയിലും ശേഷവും അർജന്റീന നായകൻ ലയണൽ മെസിയും ഈജിപ്ത് മുഖ്യ പരിശീലകൻ ഹൊസാം ഹസ്സനും തമ്മിലുണ്ടായ തർക്കങ്ങളും കളിയിലെ നാടകീയ നിമിഷങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കനത്ത ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. മത്സരത്തിലെ റഫറിയിങ് തീരുമാനങ്ങൾ പൂർണ്ണമായും അർജന്റീനയ്ക്ക് അനുകൂലമായിരുന്നുവെന്ന ആരോപണവുമായി ഈജിപ്ഷ്യൻ ക്യാമ്പ് രംഗത്തെത്തിക്കഴിഞ്ഞു.

വംശീയ വിരുദ്ധ ആംഗ്യവും സോഷ്യൽ മീഡിയയിലെ കൊടുങ്കാറ്റും

മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ഈജിപ്ഷ്യൻ കോച്ചിങ് സ്റ്റാഫിന് റഫറൺ ഫ്രാൻസ്വാ ലെറ്റെക്സിയർ മഞ്ഞക്കാർഡ് കാണിച്ചതിന് പിന്നാലെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പ്രകോപിതനായ ഈജിപ്ത് പരിശീലകൻ ഹൊസാം ഹസ്സൻ ടച്ച്‌ലൈനിനടുത്തെത്തി തന്റെ ഇരു കൈകളും 'X' ആകൃതിയിൽ ക്രോസ്സ് ചെയ്ത് റഫറിക്ക് നേരെ ആംഗ്യം കാണിക്കുകയായിരുന്നു. ഫിഫയുടെ വംശീയ വിരുദ്ധ പ്രോട്ടോക്കോൾ അനുസരിച്ച്, മൈതാനത്ത് വംശീയ അധിക്ഷേപം നേരിട്ടാൽ അത് റിപ്പോർട്ട് ചെയ്യാനായി കളിക്കാരോ പരിശീലകരോ ഔദ്യോഗികമായി ഉപയോഗിക്കേണ്ട അടയാളമാണ് ഈ 'X' ആംഗ്യം.

ചൂടേറിയ വാഗ്വാദത്തിനിടയിൽ മെസി ഹസ്സനോട് എന്തോ പറയുന്നതും, അതിന് മറുപടിയായാണ് ഹസ്സൻ ഈ ആംഗ്യം കാണിച്ചതെന്നുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ അടിസ്ഥാനമാക്കിയുള്ള ചർച്ചകൾ. എന്നാൽ ഈ വൈറൽ വീഡിയോകളിൽ ഓഡിയോ ഇല്ലാത്തതിനാൽ മെസി എന്താണ് പറഞ്ഞതെന്നോ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നോ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വംശീയ അധിക്ഷേപങ്ങളെക്കുറിച്ച് ഫിഫയ്ക്ക് ഔദ്യോഗിക പരാതി ലഭിച്ചാൽ മാത്രമേ സ്വതന്ത്ര അച്ചടക്ക സമിതി വഴി അന്വേഷണം നടക്കൂ. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ കടുത്ത സസ്‌പെൻഷൻ നടപടികൾ നേരിടേണ്ടി വരും. മുൻകാലങ്ങളിൽ സമാനമായ ആംഗ്യങ്ങൾ റഫറിയെ അധിക്ഷേപിക്കുന്ന രീതിയിലും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.

'മെസിയെ നിലനിർത്താൻ ഫിഫയുടെ കളി'; റഫറിയിങ്ങിനെതിരെ രോഷം

മത്സരശേഷം വാർത്താസമ്മേളനത്തിൽ കടുത്ത അമർഷത്തോടെയാണ് ഈജിപ്ത് കോച്ച് സംസാരിച്ചത്. അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിയെയും നിലവിലെ ചാമ്പ്യന്മാരെയും ലോകകപ്പിൽ നിലനിർത്താൻ ഫിഫ ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

"ഇന്ന് സംഭവിച്ചത് കടുത്ത അനീതിയാണ്. ഞങ്ങൾ എല്ലാ മേഖലയിലും നിലവിലെ ചാമ്പ്യന്മാരേക്കാൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒരുപക്ഷേ ഇത് മുഴുവൻ മാർക്കറ്റിംഗിനെക്കുറിച്ചായിരിക്കാം. അവർക്ക് മെസിയെ ടൂർണമെന്റിൽ നിലനിർത്തണം, മുൻ ചാമ്പ്യന്മാരെ നിലനിർത്തണം. അതിനായി പുറത്തുനിന്നുള്ള ഘടകങ്ങൾ റഫറിയിങ്ങിനെ സ്വാധീനിച്ചു." എന്നാണ് ഹൊസാം ഹസ്സൻ (ഈജിപ്ത് പരിശീലകൻ) പറഞ്ഞത്.

മത്സരത്തിൽ ഈജിപ്ത് 1-0 ന് മുന്നിട്ടുനിൽക്കെ മൊസ്തഫ സിക്കോ നേടിയ രണ്ടാം ഗോൾ, മുന്നേറ്റത്തിന്റെ തുടക്കത്തിൽ ലിസാൻഡ്രോ മാർട്ടീനസിനെ ഫൗൾ ചെയ്തുവെന്ന് കാണിച്ച് VAR റിവ്യൂവിലൂടെ റഫറി റദ്ദാക്കിയിരുന്നു. കൂടാതെ അർജന്റീനയുടെ മൂന്നാം വിജയഗോളിന് തൊട്ടുമുമ്പ് ഈജിപ്ത് താരം ഹംഡി ഫാത്തിക്ക് ബോക്സിനുള്ളിൽ വെച്ച് പെനാൽറ്റി ലഭിക്കേണ്ടതായിരുന്നുവെന്നും ഈജിപ്ത് വാദിക്കുന്നു. എന്നാൽ റഫറി പെനാൽറ്റി നിഷേധിച്ചതിന് തൊട്ടുപിന്നാലെയുള്ള കൗണ്ടർ അറ്റാക്കിലാണ് എൻസോ ഫെർണാണ്ടസ് അർജന്റീനയുടെ വിജയഗോൾ നേടിയത്. കടുത്ത അനീതി നേരിട്ടതിനാൽ താൻ ഇനി ഈ ലോകകപ്പിലെ ഒരു മത്സരവും കാണില്ലെന്നും ഹസ്സൻ കൂട്ടിച്ചേർത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴക്കെടുതി: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമസ്ത മദ്രസകൾക്ക് നാളെ അവധി

Kerala
  •  an hour ago
No Image

ഹോര്‍മുസില്‍ ആക്രമണം; 'അല്‍ റികയ്യാത്ത്' കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് നഖിലാത്ത്

qatar
  •  2 hours ago
No Image

ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം

National
  •  2 hours ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; വേനല്‍ പരിശോധന ശക്തമാക്കി ബഹ്‌റൈന്‍

bahrain
  •  2 hours ago
No Image

യുഎഇയിൽ ഇ & നെറ്റ്‌വർക്ക് തകരാറിൽ; ഇന്റർനെറ്റ്, ഇ-ലൈഫ് സേവനങ്ങൾ തടസ്സപ്പെട്ടു; ഉപഭോക്താക്കൾ പരാതിപ്പെടേണ്ടതില്ലെന്ന് കമ്പനി

uae
  •  2 hours ago
No Image

സഊദി കപ്പലിന് നേരെ ഇറാൻ ആക്രമണം; യുഎൻ പ്രമേയത്തിന്റെ ലംഘനമെന്ന് യുഎഇ

uae
  •  2 hours ago
No Image

ലക്ഷദ്വീപിൽ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി ഭരണകൂട ഉത്തരവ്; മൂന്ന് കോളേജുകളിലെ ഡിഗ്രി കോഴ്സുകൾ റദ്ദാക്കി

National
  •  2 hours ago
No Image

വാട്ട്‌സ്ആപ്പ് വോയ്‌സിൽ തെറിവിളി; പ്രവാസി യുവതിക്ക് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  3 hours ago
No Image

കേരളത്തിന് 2039 കോടിയുടെ ദേശീയപാത വികസന പദ്ധതികൾക്ക് കേന്ദ്രാനുമതി; കൊല്ലം - തേനി 4 വരിപ്പാതയ്ക്ക് 1663 കോടി

National
  •  3 hours ago
No Image

ആംബുലൻസ് വൈകി; ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു, നാല് കുഞ്ഞുങ്ങളും മരിച്ചു

National
  •  3 hours ago