അതിശക്തമായ മഴ: കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു
ന്യൂഡല്‍ഹി: മഹാരാഷ്ട്ര,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പശ്ചിമ റെയില്‍വേ പാതയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. മുംബൈയിലെ പാല്‍ഘര്‍, വസയ് മേഖലകളിലും ഗുജറാത്തിലെ നവ്‌സാരിയിലും റെയില്‍വേ ട്രാക്കുകളില്‍ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് കേരളത്തിലേക്കുള്ള പ്രധാന ട്രെയിനുകള്‍ ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ വഴിതിരിച്ചുവിടുകയാണ്.
ഇന്‍ഡോര്‍ - കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സ് സൂറത്തില്‍ നിന്നും പന്‍വേല്‍ വഴി തിരിച്ചുവിട്ടു.പിന്നാലെ ഹസ്രത് നിസാമുദ്ദീന്‍ - തിരുവനന്തപുരം രാജധാനി എക്‌സ്പ്രസും വഴിതിരിച്ചുവിട്ടു. നിലവില്‍ രാജധാനി എക്‌സ്പ്രസ് 12 മണിക്കൂറിലധികം വൈകിയാണ് ഓടുന്നത്. വരും മണിക്കൂറുകളില്‍ ഗംഗാനഗര്‍ - കൊച്ചുവേളി എക്‌സ്പ്രസും സൂറത്തില്‍ നിന്നും വഴിതിരിച്ചുവിടുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ട്രാക്കുകളിലെ വെള്ളക്കെട്ടും ട്രെയിനുകളുടെ സമയക്രമത്തിലെ മാറ്റവും കാരണം വാപ്പി, ബോയ്സര്‍, വസായി റോഡ് എന്നീ സ്റ്റേഷനുകളിലെ യാത്രക്കാര്‍ നിലവില്‍ വലിയ ദുരിതത്തിലാണ്. രാജധാനി ഉള്‍പ്പെടെയുള്ള പ്രധാന ട്രെയിനുകള്‍ വൈകിയതും റൂട്ട് മാറ്റിയതും കാരണം കേരളത്തിലേക്ക് പോകേണ്ട ഒട്ടനവധി മലയാളി യാത്രക്കാരാണ് വിവിധ സ്റ്റേഷനുകളിലായി കുടുങ്ങിക്കിടക്കുന്നത്. മേഖലയില്‍ അടുത്ത 24 മണിക്കൂര്‍ കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. അതിനാല്‍ യാത്രക്കാര്‍ റെയില്‍വേയുടെ ഔദ്യോഗിക വിവരങ്ങള്‍ പരിശോധിച്ച ശേഷം മാത്രം സ്റ്റേഷനുകളിലേക്ക് ഇറങ്ങണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."