HOME
DETAILS
MAL
രാത്രി മരുന്ന് വാങ്ങാനായി പുറത്തിറങ്ങി, പിന്നെ മടങ്ങിയെത്തിയില്ല; ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിനിയെ കാണാതായി
Web Desk
July 08, 2026 | 12:27 PM
ന്യൂഡല്‍ഹി: ഡല്‍ഹി ജാമിഅ മില്ലിയ്യ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയെ കാണാതായതായി പരാതി. തിരുവനന്തപുരം സ്വദേശിനിയായ സഫിയ്യ അയ്യൂബ് (23)നെയാണ് കാണാതായത്. ഇന്നലെ രാത്രി മുതല്‍ വിദ്യാര്‍ഥിയെ താമസസ്ഥലത്ത് നിന്ന് കാണാതായെന്നും, അന്വേഷണം ആരംഭിച്ചതായും പൊലിസ് പറഞ്ഞു.
ഇന്നലെ രാത്രി 11ഓടെ ഹോസ്റ്റല്‍ മുറിയില്‍ നിന്നും മരുന്ന് വാങ്ങാനായി വിദ്യാര്‍ഥി പുറത്തുപോയിരുന്നതായി സഹപാഠികള്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഹോസ്റ്റല്‍ മുറിയില്‍വെച്ചാണ് കുട്ടി പുറത്തുപോയത്. ഏറെ നേരമായിട്ടും തിരികെ വരാത്തതിനെ തുടര്‍ന്ന് സഹപാഠികളും, അധ്യാപകരും ചേര്‍ന്ന് പൊലിസ് പരാതി നല്‍കുകയായിരുന്നു.
സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."