HOME
DETAILS
MAL
സ്വര്‍ണവില കുത്തനെ ഇടിയുന്നു; ഇന്ന് രണ്ടാം തവണയും കുറഞ്ഞു
July 08, 2026 | 10:03 AM
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില രണ്ടാം തവണയും ഇടിഞ്ഞും. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 125 രൂപയും പവന് 1000 രൂപയുമാണ് കുറഞ്ഞത്.
രാവിലെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് പവന് 1560 രൂപയുടെ കുറവാണുണ്ടായത്. ഗ്രാമിന് ആകെ 195 രൂപയും കുറഞ്ഞു. പവന് 1,04,960 രൂപ, ഗ്രാമിന് 13,120 രൂപ എന്നിങ്ങനെയാണ് പുതിയ വില. തുടര്‍ച്ചയായ മൂന്നാംദിവസമാണ് വിലയിടിവ്.
അഞ്ച് ദിവസത്തിനിടെ 2840 രൂപയുടെ കുറവാണ് വിലയുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."