HOME
DETAILS

യുവതിയുടെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍; പണമെത്തിയത് ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട്; മരുതോങ്കര സ്വദേശിനി കീര്‍ത്തന ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍

  
Web Desk
July 12, 2026 | 3:50 PM

women has been arrested by dansaf

കോഴിക്കോട്: ലഹരിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാട് നടത്തിയ യുവതി പിടിയില്‍. കോഴിക്കോട് മരുതോങ്കര സ്വദേശിനി കെ.സി. കീര്‍ത്തനയെയാണ് ഡാന്‍സാഫ് സംഘം പിടികൂടിയത്.
ലഹരി മരുന്നുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാട് നടത്തിയെന്നതാണ് കേസ്. ലഹരി മരുന്ന് വില്‍പ്പന നടത്തുന്നവരെ പിടികൂടാതിരിക്കാന്‍ ലഹരി മാഫിയുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയെന്നതാണ്  കീര്‍ത്തനയുടെ പ്രധാന ജോലിയെന്ന് പൊലിസ് പറഞ്ഞു. 
ലഹരി മരുന്ന് ആവശ്യമുള്ളവര്‍ പണം അയച്ചിരുന്നത് കീര്‍ത്തനയുടെ അക്കൗണ്ടിലേക്കായിരുന്നു. പിന്നീട് ഈ പണം ലഹരി മരുന്ന് മാഫിയക്ക് കീര്‍ത്തന അക്കൗണ്ടില്‍ നിന്നെടുത്ത് നല്‍കുന്ന രീതിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. കീര്‍ത്തനയുടെ അക്കൗണ്ടില്‍ നിന്ന് ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് എത്തിയിരുന്നത്. കീര്‍ത്തനക്ക് പണം നല്‍കിയ അക്കൗണ്ടിന്റെ വിശദാംശങ്ങളും പൊലിസ് പരിശോധിച്ചുവരികയാണ്. 

കഴിഞ്ഞ ദിവസം എം.ഡി.എം.എ യുമായി ഡാന്‍സാഫിന്റെ പിടിയിലായ സഫാനില്‍ നിന്നാണ് കീര്‍ത്തനയെ കുറിച്ച് വിവരം ലഭിക്കുന്നത്. കീര്‍ത്തനയെ അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

A woman has been arrested for conducting financial transactions related to drug trafficking. K.C. Keerthana, a native of Maruthonkara in Kozhikode, was apprehended by the DANSAF (District Anti-Narcotics Special Action Force) team.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞങ്ങളെ കൊള്ളയടിച്ചു, റഫറി ഇംഗ്ലണ്ടിനെ രക്ഷിച്ചു; ഫിഫ ലോകകപ്പ് ക്വാർട്ടറിന് പിന്നാലെ റഫറിക്കെതിരെ ഹാലണ്ടിന്റെ പിതാവ്

Football
  •  2 hours ago
No Image

ആര് ജയിച്ചാലും അവർ ഫൈനലിൽ ഉണ്ടാകില്ല! ലോകകപ്പ് സെമിക്ക് തൊട്ടുമുമ്പ് അസാധാരണ തീരുമാനവുമായി ഫിഫ?

Football
  •  3 hours ago
No Image

ലോകകപ്പിലെ വിസ്മയം; പുതിയ ജീവിവർഗത്തിന് കേപ് വെർദെ ഗോൾകീപ്പർ വോസിൻഹയുടെ പേര്!

Football
  •  3 hours ago
No Image

മറഡോണയുടെ സിംഹാസനത്തിൽ ജൂഡ്! ചരിത്ര റെക്കോർഡോടെ നോർവേയെ തകർത്ത് ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ച് ബെല്ലിങ്ഹാം

Football
  •  4 hours ago
No Image

ഫോക്ക്‌ലാൻഡ്‌സ് യുദ്ധം, ദൈവത്തിന്റെ കൈ, ബെക്കാമിന്റെ കണ്ണീർ; ലോകകപ്പിൽ വീണ്ടുമൊരു അർജന്റീന-ഇംഗ്ലണ്ട് മത്സരം!

Football
  •  4 hours ago
No Image

'ഗോമൂത്രം കുടിപ്പിച്ചു; ആള്‍ ദൈവങ്ങളുടെ മുന്നില്‍ വെച്ച് മുടി മുറിപ്പിച്ചു'; ശിവസേന നേതാവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ പരാതി

National
  •  4 hours ago
No Image

ലോർഡ്‌സിൽ ഇന്ത്യൻ വിപ്ലവം! ഓണേഴ്‌സ് ബോർഡിൽ ഇടം നേടുന്ന ആദ്യ വനിതാ ബാറ്ററായി യസ്തിക ഭാട്ടിയ; അഞ്ച് വിക്കറ്റുമായി ക്രാന്തി ഗൗഡും ചരിത്രത്തിൽ

Cricket
  •  5 hours ago
No Image

വിശ്വവേദി വിറപ്പിച്ച് ഫ്രഞ്ച് അശ്വമേധം; മെസിപ്പടയ്ക്കും സ്പെയിനും നെഞ്ചിടിപ്പ്, കിരീടത്തിലേക്ക് കണ്ണുവെച്ച് എംബാപ്പെയും സംഘവും; In-Depth Story

Football
  •  5 hours ago
No Image

'പി.എം ശ്രീയില്‍ ഇടത് സര്‍ക്കാര്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല'; രതീഷ് കാളിയാടന്റെ ലേഖനത്തിന് മറുപടിയുമായി കെ.കെ. ശൈലജ

Kerala
  •  6 hours ago
No Image

ലോകത്തിലെ ആദ്യ താരം; ലോകകപ്പിൽ ചരിത്രം തിരുത്തിക്കുറിച്ച് ലയണൽ മെസി

Football
  •  6 hours ago