HOME
DETAILS

ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവര്‍ഡോസ് നല്‍കിയതായി പരാതി; ആലുവയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

  
July 12, 2026 | 11:27 AM

aluva-doctor-faces-case-over-alleged-drug-overdose-to-infant

കൊച്ചി:  ആലുവ ജില്ലാ ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി. ആറുമാസം പ്രായമുളള കുട്ടിക്ക് മരുന്ന് ഓവര്‍ഡോസ് ആയി നല്‍കിയെന്നാണ് പരാതി. പരാതിക്ക് പിന്നാലെ  ഡോക്ടര്‍ക്കെതിരെ ആലുവ പൊലിസ് കേസെടുത്തു. 

കഴിഞ്ഞ ഏപ്രില്‍ 29 നാണ് സംഭവം. ഇമ്മ്യൂണൈസേഷന്‍ വാക്‌സിന്‍ കുത്തിവെപ്പ് എടുത്തപ്പോള്‍ മരുന്ന് ഓവര്‍ഡോസ് നല്‍കിയെന്നാണ് പരാതി. തുടര്‍ന്ന് കുട്ടിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്നാണ് മാതാപിതാക്കള്‍ പരാതിയില്‍ ആരോപിക്കുന്നത്. അഞ്ചുദിവസത്തോളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സിക്കേണ്ടി വന്നതായും അതിന് 80,000 രൂപയോളം ചെലവായെന്നും പൊലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 

കുഞ്ഞ് അപകടാവസ്ഥ തരണം ചെയ്തതിന് ശേഷമാണ് മാതാപിതാക്കള്‍ ആലുവ വെസ്റ്റ് പൊലിസില്‍ പരാതി നല്‍കിയത്.

 

 

A case has been registered against a doctor in Aluva following a complaint alleging that a six-month-old baby was administered an overdose of medication. The complaint claims the infant received an excessive dosage during treatment, prompting legal action. Authorities have launched an investigation to examine the allegations, while further medical and legal proceedings are underway.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറന്മുള വിമാനത്താവള ഭൂമിയില്‍ അനുമതിയില്ലാതെ ഡ്രോണ്‍ സര്‍വേ; ഹൈക്കോടതിയെ സമീപിച്ച് റവന്യൂ വകുപ്പ്

Kerala
  •  4 hours ago
No Image

രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയ്ക്ക് പിന്നാലെ കാണിക്കയിലും ഭക്തരുടെ വരവിലും വൻ ഇടിവ്; ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  4 hours ago
No Image

സമീപകാലത്ത് കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയ ലഹരിവേട്ട 'ഓപ്പറേഷന്‍ തണ്ടര്‍'; കണക്കുകള്‍ പുറത്തുവിട്ട് എക്‌സൈസ് മന്ത്രി

Kerala
  •  4 hours ago
No Image

അർജന്റീനയെ ട്രോളി കേരള പൊലിസ്; മുഖ്യമന്ത്രിയുൾപ്പെടെ ഉന്നത അധികാരികൾക്ക് പരാതി

Kerala
  •  4 hours ago
No Image

താഴമണ്‍ കുടുംബം ശബരിമല തന്ത്രിസ്ഥാനം ഒഴിയണം: ബി.ജെ.പി ഉപാധ്യക്ഷന്‍ കെ.എസ് രാധാകൃഷ്ണന്‍

Kerala
  •  5 hours ago
No Image

ദാഹിച്ചപ്പോള്‍ കുപ്പിവെള്ളം വാങ്ങി, കുടിച്ചപ്പോള്‍ ആസിഡ്; യുവതി ഗുരുതരാവസ്ഥയില്‍

National
  •  5 hours ago
No Image

ഹോര്‍മുസില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം;  ഒരു ഇന്ത്യന്‍ നാവികനെ കാണാതായി

International
  •  6 hours ago
No Image

കൊല്ലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയ യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

Kerala
  •  6 hours ago
No Image

നവകേരള യാത്രയിലെ മര്‍ദനക്കേസ്: എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരേ നടപടി ഉടന്‍; റിപ്പോര്‍ട്ട് തിങ്കളാഴ്ച ആഭ്യന്തരവകുപ്പിന്

Kerala
  •  7 hours ago
No Image

ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെങ്കില്‍ പങ്കുവെക്കലുകള്‍ അനിവാര്യം; പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ കടുപ്പിച്ച് സി.പി.ഐ

Kerala
  •  7 hours ago