'പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടണം'; സുകുമാരന്‍ നായരെയും എന്‍.എസ്.എസിനെയും വിമര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
ഡല്‍ഹി: എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷണനും. ഒന്നെങ്കില്‍ ഇപ്പോള്‍ ഇവിടെ ഇരിക്കുമ്പോള്‍ ശുദ്ധീകരിക്കണം അല്ലെങ്കില്‍ സ്വയം ശുദ്ധീകരിക്കപ്പെടണമെന്നുമാണ് സുരേഷ് ഗോപി വിമര്‍ശനം ഉന്നയിച്ചത്. ഡല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപം ഉദ്ഘാടന ചടങ്ങിലാണ് ഇത്തരത്തില്‍ രൂക്ഷമായ വിമര്‍ശനം സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
സുരേഷ് ഗോപിക്ക് പുറമെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും വിമര്‍ശനം ഉന്നയിച്ചു.' താനെല്ലാം തീരുമാനിക്കുമെന്ന ചിന്ത ഒരാള്‍ക്കും പാടില്ല. ഞാനാണ് ജനറല്‍ സെക്രട്ടറി ഇന്നയാള്‍ വരണ്ട, ഇന്നയാള്‍ വരണമെന്ന് ഞാന്‍ തീരുമാനിക്കും. ഇത്തരത്തിലുള്ള ചിന്ത പാടില്ല'- ഉപരാഷ്ട്രപതി പറഞ്ഞു.
ഡല്‍ഹി എന്‍.എസ്.എസാണ് സ്മൃതി മണ്ഡപം യാഥാര്‍ത്ഥ്യമാക്കിയത്. പെരുന്നയില്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നിഷേധിച്ചെന്ന് ആനന്ദ ബോസ് പറഞ്ഞതിനെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ സ്മൃതി മണ്ഡപം നിര്‍മ്മിച്ചത്. ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണനും മന്നം സമാധി ചടങ്ങുകളില്‍ പുഷ്പാര്‍ച്ചനക്ക് അനുമതി നല്‍കിയിരുന്നില്ല.
തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും എന്‍.എസ്.എസും സുകുമാരന്‍ നായരുമെടുത്ത നിലപ്പാടിനോട് പലപ്പോഴായി വിയോജിക്കുന്ന ബി.ജെ.പി നേതൃത്വത്തെയാണ് കാണാന്‍ സാധിച്ചത്. ഇത് ആണ് ഇപ്പോള്‍ പരസ്യമായ പോരിലേക്ക് വഴിമാറുന്നത്.
Union Minister Suresh Gopi and Vice President C.P. Radhakrishnan have harshly criticized NSS General Secretary Sukumaran Nair. Suresh Gopi leveled the criticism stating that either it must be purified while sitting here right now, or it must purify itself. This severe criticism from Suresh Gopi took place during the inauguration ceremony of the Mannam Smrithi Mandapam in Delhi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."