ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായി; വിദ്യാർഥികളെ നഗ്നരാക്കി പരിശോധിച്ചെന്ന് പരാതി, അധ്യാപികയ്ക്ക് സസ്പെൻഷൻ
ജയ്പുർ: ക്ലാസ് മുറിയിൽ വെച്ച് പണം കാണാതായതിനെ തുടർന്ന് വിദ്യാർഥികളെ അധ്യാപിക വിവസ്ത്രരാക്കി പരിശോധിച്ചതായി പരാതി. രാജസ്ഥാനിലെ സവായ് മാധോപുർ ജില്ലയിലുള്ള ലിവാലി ഗ്രാമത്തിലെ ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്‌കൂളിലാണ് വിവാദ സംഭവം. ഒമ്പതാം ക്ലാസിലെ ഒരു വിദ്യാർഥിയുടെ 500 രൂപ കാണാതായതിനെ തുടർന്നായിരുന്നു പരിശോധന. സംഭവത്തിൽ സ്കൂളിലെ മുതിർന്ന അധ്യാപികയായ സരസ്വതി മീണയെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു.
എന്നാൽ, അധ്യാപികയ്‌ക്കെതിരെയുള്ള ഗുരുതരമായ ഈ ആരോപണം വ്യാജമാണെന്നാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്. സ്കൂളിൽ ഇത്തരമൊരു നഗ്നതാ പരിശോധന നടന്നിട്ടില്ലെന്നും, വിദ്യാർഥികളെക്കൊണ്ട് ബാഗുകൾ പരിശോധിപ്പിക്കുക മാത്രമാണ് ഉണ്ടായതെന്നും ആണ് അധികൃതർ പറയുന്നത്.
സംഭവത്തെക്കുറിച്ച് അറിഞ്ഞ ഉടൻ തന്നെ ഞങ്ങൾ അന്വേഷണം നടത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ അധ്യാപികയ്‌ക്കെതിരായ ആരോപണങ്ങൾ വ്യാജമാണെന്നാണ് കണ്ടെത്തിയത്. ക്ലാസ് മുറിയിൽ വെച്ച് വിദ്യാർഥികളുടെ ബാഗുകൾ മാത്രമാണ് പരിശോധിച്ചത്. അധ്യാപിക ചുമതലപ്പെടുത്തിയ ചില വിദ്യാർഥികളാണ് ഈ പരിശോധന നടത്തിയത്. അധ്യാപിക നേരിട്ട് പരിശോധന നടത്തിയിട്ടില്ല. ഞങ്ങൾ വിദ്യാർഥികളോട് സംസാരിച്ചപ്പോഴും അവർ ഇതേ കാര്യമാണ് സ്ഥിരീകരിച്ചത് എന്ന് സവായ് മാധോപുർ ചീഫ് ഡിസ്ട്രിക്റ്റ് എജ്യുക്കേഷൻ ഓഫീസർ മീന കുമാരി ലസാരിയ പറഞ്ഞു.
അന്വേഷണത്തിൽ ആരോപണം തെറ്റാണെന്ന് തെളിഞ്ഞെങ്കിലും, സംഭവം വകുപ്പിന്റെ പ്രതിച്ഛായയെ മോശമായി ബാധിച്ചതിനാലാണ് അധ്യാപികയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. സംഭവത്തിൽ നാട്ടുകാർ ഉന്നയിച്ച ആരോപണങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി വിശദമായ അന്വേഷണം തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
A schoolteacher has been suspended following a complaint that she strip-searched students after ₹500 went missing from a classroom. The incident, which sparked widespread outrage, led to an official investigation by education authorities, resulting in immediate disciplinary action against the teacher.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."