മമതയ്ക്ക് വീണ്ടും തിരിച്ചടി; രാജ്യസഭാ എം.പി കോയല്‍ മല്ലിക് രാജിവെച്ചു
ഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിനും മമത ബാനര്‍ജിക്കും വീണ്ടും തിരിച്ചടി. പാര്‍ട്ടിയുടെ രാജ്യസഭാ എം.പി കോയല്‍ മല്ലിക് രാജിവെച്ചു. രാജിക്കത്ത് രാജ്യസഭാ ചെയര്‍മാന് സമര്‍പ്പിച്ചു. ഇതോടെ അടുത്തിടെ രാജിവെച്ച ടി.എം.സി രാജ്യസഭാ എം.പിമാരുടെ എണ്ണം നാലായി.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കാണ് തെലുങ്ക് സിനിമാതാരം കൂടിയായ കോയല്‍ മല്ലിക്കിനെ തെരഞ്ഞെടുത്തത്. പാര്‍ട്ടി പരിപാടികളിലും സംഘടനാ പ്രവര്‍ത്തനങ്ങളിലും അവര്‍ സജീവമായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍ പരാജയത്തിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി തുടരുന്നത്. പാര്‍ട്ടിയുടെ 80 എം.എല്‍.എമാരില്‍ ഭൂരിഭാഗവും ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തില്‍ പുതിയ വിഭാഗം രൂപീകരിക്കുകയും ലോക്‌സഭാ എംപിമാര്‍ മറ്റൊരു ചേരി രൂപീകരിക്കുകയും ചെയ്തതോടെ 'യഥാര്‍ഥ തൃണമൂല്‍ ആരുടേത്' എന്ന തര്‍ക്കം ശക്തമായി.
വിമത എം.എല്‍.എമാര്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തെ പരസ്യമായി ചോദ്യം ചെയ്യുന്നുണ്ടെങ്കിലും, അവരുടെ പ്രധാന അതൃപ്തി മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുടെ പാര്‍ട്ടിയിലെ ഇടപെടലുകളോടാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
Trinamool Congress and Mamata Banerjee have suffered another setback. TMC Rajya Sabha MP Koel Mallick has resigned. She submitted her resignation letter to the Rajya Sabha Chairman. With this, the number of TMC Rajya Sabha MPs who have resigned recently has risen to four.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."