HOME
DETAILS
MAL
പേടകത്തിന്റെ എഞ്ചിനുകളില്‍ നിന്ന് തീപടര്‍ന്നു; സ്റ്റാര്‍ഷിപ്പ് പരീക്ഷണ വിക്ഷേപണം നിര്‍ത്തിവെച്ചു
July 17, 2026 | 4:53 AM
വാഷിങ്ടണ്‍: സ്റ്റാര്‍ഷിപ്പിന്റെ പരീക്ഷണ വിക്ഷേപണം നിര്‍ത്തിവെച്ചു. എഞ്ചിന്‍ തകരാറിനെ തുടര്‍ന്നാണ് സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് വിക്ഷേപണം നിര്‍ത്തിവെച്ചത്.
പേടകത്തിന്റെ ചില എഞ്ചിനുകളില്‍ തീപടരുകയും വിക്ഷേപിച്ചയുടന്‍ തന്നെ പുക നിറയുകയും ചെയ്തു.
ലോഞ്ച് പാഡിലെ ജല സുരക്ഷാ സംവിധാനം വെള്ളം ചീറ്റി കൂടുതല്‍ പ്രശ്നങ്ങളിലേക്ക് കടക്കാതെ സംരക്ഷിച്ചു.
എന്നാല്‍ വിക്ഷേപണ ദൗത്യത്തില്‍ നിന്ന് സ്പേസ് എക്‌സിന് പിന്‍മാറേണ്ടി വന്നു. കാര്യക്ഷമതയുള്ള എഞ്ചിനുകള്‍ മാറ്റി സ്ഥാപിച്ചതിന് ശേഷം വീണ്ടും ദൗത്യം തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചത്.
നിലവിലെ അവസ്ഥയില്‍ ബൂസ്റ്ററിലെ രണ്ട് എഞ്ചിനുകള്‍ എങ്കിലും മാറ്റി വയ്ക്കേണ്ടി വരും എന്നാണ് സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്‌കിന്റെ അറിയിപ്പ്. ഇതിന് സമയമെടുക്കും. അടുത്ത ആഴ്ച്ചയാകും അടുത്ത വിക്ഷേപണ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."