റാന്നിയില്‍ മൂന്ന് വയസുകാരി വീടിനുള്ളില്‍ ഷോക്കേറ്റ് മരിച്ചു
റാന്നി: പത്തനംതിട്ടയില്‍ മൂന്നു വയസുകാരി ഷോക്കേറ്റു മരിച്ചു. റാന്നി വയലത്തല ലക്ഷം വീട് ഉന്നതിയില്‍ താമസിക്കുന്ന സാന്ദ്രയുടെ മകള്‍ അവന്തികയാണ് മരിച്ചത്.
വീട്ടില്‍ കളിച്ചുകൊണ്ടിരിക്കയാണ് വൈദ്യുതാഘാതമേറ്റത്. ഉടന്‍ കുട്ടിയെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.
കുഞ്ഞിനെ അങ്കണവാടിയില്‍ വിടാന്‍ ഒരുക്കിനിര്‍ത്തിയശേഷം അമ്മ കുളിക്കുകയായിരുന്നു. തിരിച്ചുവന്നപ്പോള്‍ കുഞ്ഞ് നിലത്ത് വീണു കിടക്കുന്ന നിലയിലായിരുന്നു.
കുഞ്ഞിനെ തൊട്ട അമ്മയ്ക്കും വൈദ്യുതാഘാതമേറ്റു. കട്ടിലില്‍ വച്ചിരുന്ന എക്സ്റ്റന്‍ഷന്‍ ബോര്‍ഡില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് സംശയിക്കുന്നത്.
A three-year-old girl died after suffering an electric shock inside her home in Ranni, Pathanamthitta district. The child was rushed for medical treatment but could not be saved. Police have registered a case and are investigating the circumstances that led to the tragic accident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."