ബി.ജെ.പിക്ക് എതിരെ എല്ലാ പാർട്ടികളും ഭിന്നത മറന്ന് ഒന്നിച്ച് പോരാടണമെന്ന് മമത ബാനർജി
കൊല്‍ക്കത്ത: ബി.ജെ.പിക്ക് എതിരെ ഭിന്നത മറന്ന് ഒന്നിച്ച് പോരാടണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി.
'' അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ബി.ജെ.പിക്കെതിരേ ഒരുമിച്ച് നില്‍ക്കണം. ബംഗാളില്‍ എല്ലാവരും ഇഡ്യാ സഖ്യത്തിന് കീഴില്‍ ഒത്തുചേരണമെന്നാണ് ആഗ്രഹിക്കുന്നത്. എനിക്ക് യാതൊരു വിധ ഈഗോയും ഇല്ല. ഭിന്നതകള്‍ മാറ്റി വെച്ച് എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്''- ബബതാ ബാനര്‍ജി പറഞ്ഞു.
അതേസമയം ടി.എം.സി വിട്ടുപോയ നേതാക്കളെ വഞ്ചകര്‍ എന്ന് വിശേഷിപ്പിച്ച മമത, ഇനിയൊരിക്കലും അവര്‍ പാര്‍ട്ടിയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി.
ടി.എം.സി ഇഡ്യാ സഖ്യത്തിന്റെ ഭാഗമാണെങ്കിലും കോണ്‍ഗ്രസുമായി പല വിഷയത്തില്‍ എതിര്‍ക്കുന്ന മമത ബാനര്‍ജിയെയാണ് കാണാന്‍ സാധിച്ചത്. എന്നാല്‍ നിലവില്‍ രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധത്തിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഭിന്നത മറന്ന് ഒന്നിച്ച് നില്‍ക്കണമെന്ന പ്രസ്താവന സഖ്യത്തിന്റെ കെട്ടുറപ്പ് മെച്ചപ്പെടുകയും പ്രതിഷേധം കൂടുതല്‍ ശക്തമാകാനും സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."