രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾക്ക് നേരെ ഡൽഹി പൊലിസിന്റെ അതിക്രമം; നാളെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്താൻ കെ.പി.സി.സി ആഹ്വാനം
തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് സമരം ചെയ്ത വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ പൊലിസ് ക്രൂരമായി മർദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടിയിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്തു.
നാളെ വൈകുന്നേരം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു.
കോൺഗ്രസ് നേതാക്കൾക്കും ജനപ്രതിനിധികൾക്കും നേരെ കേന്ദ്രസേനയും ഡൽഹി പൊലിസും അഴിച്ചുവിട്ട അതിക്രമം അത്യന്തം പ്രതിഷേധാർഹവും ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് വിമർശിച്ചു. ജനപ്രതിനിധികളെന്ന പരിഗണന പോലും നൽകാതെയാണ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, കേന്ദ്ര മന്ത്രി പി.സി. വിഷ്ണുനാഥ്, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ് എന്നിവരെ റോഡിലൂടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കിയത്.
"ജനകീയ വിഷയങ്ങൾ ഉയർത്തിക്കാട്ടി പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിൽ ജനപ്രതിനിധികൾക്കുണ്ട്. അതിനെ കൈയൂക്ക് കൊണ്ടും ബലപ്രയോഗത്തിലൂടെയും അടിച്ചമർത്താമെന്ന് മോദി ഭരണകൂടം കരുതരുത്. രാജ്യത്തിന്റെ ഭാവിക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ് കോൺഗ്രസ്." എന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
നീറ്റ്-യു.ജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് ക്രേക്രോച്ച് ജനതാ പാർട്ടി നടത്തിയ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് കോൺഗ്രസ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്.
മന്ത്രി ജിതേന്ദ്ര സിങ് രാഹുൽ ഗാന്ധിയുമായി നടത്തിയ അനുനയ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് പൊലിസ് കൂട്ട അറസ്റ്റിലേക്ക് കടന്നത്. പരീക്ഷാ നടത്തിപ്പിലെ ഗുരുതര വീഴ്ചകളിൽ നടപടിയെടുക്കാത്ത കേന്ദ്ര സർക്കാരിന്റെ അലംഭാവത്തിനെതിരെ സമരം ചെയ്യുന്ന വിദ്യാർഥികളെ കേൾക്കാനും അവരുമായി ചർച്ച നടത്താനും പ്രധാനമന്ത്രി തയ്യാറാകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
In response to the alleged police high-handedness and assault against senior Congress leader Rahul Gandhi and other party leaders in New Delhi, the Kerala Pradesh Congress Committee (KPCC) has called for widespread protest marches across all district headquarters in Kerala tomorrow
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."