ചേര്‍ത്തുപിടിച്ച് അമേരിക്കന്‍ മലയാളികള്‍; ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി അമേരിക്കയിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു
ന്യൂയോര്‍ക്ക്: ലോകകപ്പ് മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി അമേരിക്കയിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു. ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയും യു.എസ്.എ കെ.എം.സി.സി ഫിഫ ഹെല്പ് ഡസ്‌കും സംയുക്തമായിട്ടായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ന്യൂയോര്‍ക്ക് കേരള സെന്ററില്‍ നടന്ന ചടങ്ങില്‍ എ.പി.സി.എന്‍.എ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് സജി എബ്രഹാം അധ്യക്ഷനായി.
കെ.എം.സി.സി ഫിഫ ഹെല്‍പ് ഡെസ്‌ക് കോഡിനേറ്റര്‍ യു.എ നസീര്‍, താജ് മാത്യു, ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് അഡ്വസൈറി ചെയര്‍മാന്‍ നോര്‍ത്ത് അമേരിക്ക സുനില്‍ ട്രൈസ്റ്റാര്‍, ന്യൂസ് 18 പ്രൊഡ്യൂസറും റിപ്പോര്‍ട്ടറുമായ പ്രതാപ് നായര്‍, ഹനീഫ് എരഞ്ഞിക്കല്‍, ഷാമില്‍, ജാവേദ്, ജൗഹർഷാ, ശംലിക്, ഉവൈസ്, യൂനുസ് സലീം ഫറോക് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കേരളത്തില്‍ നിന്ന് ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ സുപ്രഭാതം പ്രതിനിധി ഹാറൂന്‍ റഷീദ്, മാതൃഭൂമി പ്രതിനിധി ഹരിലാൽ , മലയാള മനോരമ പ്രതിനിധി എസ്.പി ശരത് എന്നിവര്‍ അനുഭവങ്ങള്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."