ഇന്റര്‍നെറ്റ് വിലക്കി: ആശയവിനിമയം തടസപ്പെട്ടില്ല, ഓഫ്ലൈന്‍ മെസേജിങ് ആപ്പുകള്‍ ഉപയോഗിച്ച് പാറ്റകള്‍
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനനഗരിയില്‍ നടക്കുന്ന സി.ജെ.പി പ്രതിഷേധത്തിനിടെ കേന്ദ്രസര്‍ക്കാര്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടഞ്ഞതോടെ ആശയവിനിമയത്തിനായി ഓഫ്ലൈന്‍ മെസേജിങ് ആപ്പുകള്‍ ഉപയോഗിച്ച് പാറ്റകള്‍. സമരക്കാര്‍ തമ്മില്‍ ആശയവിനിമയം നടത്താന്‍ ബ്ലൂടൂത്ത് അധിഷ്ഠിത ഓഫ്ലൈന്‍ മെസേജിങ് ആപ്പുകളാണ് ഉപയോഗിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായതോടെ സംഭവത്തില്‍ പൊലിസ് അന്വേഷണവും തുടങ്ങി. എന്നാല്‍ ഇത്തരം ആപ്പുകള്‍ ഉപയോഗിച്ചതായി ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
സാധാരണ വാട്സ്ആപ്പ്, സിഗ്നല്‍, ടെലഗ്രാം തുടങ്ങിയ ആപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ മൊബൈല്‍ ഡാറ്റയോ വൈഫൈയോ ആവശ്യമാണ്. എന്നാല്‍ ബ്ലൂടൂത്ത് ലോ എനര്‍ജി (ബി.എല്‍.ഇ) സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ചില ആപ്പുകള്‍ക്ക് മൊബൈല്‍ നെറ്റ്വര്‍ക്കോ ഇന്റര്‍നെറ്റോ ഇല്ലാതെയും സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയും.
ഇത്തരത്തിലുള്ള സംവിധാനത്തില്‍ ഒരാളുടെ ഫോണില്‍നിന്ന് അയക്കുന്ന സന്ദേശം സമീപത്തുള്ള അതേ ആപ്പ് ഉപയോഗിക്കുന്ന മറ്റൊരു ഫോണിലേക്ക് ബ്ലൂടൂത്ത് വഴി എത്തുകയും അവിടെനിന്ന് അടുത്ത ഫോണിലേക്ക് കൈമാറപ്പെടുകയും ചെയ്യും.
protesters in new delhi reportedly used bluetooth-based offline messaging apps to communicate after mobile internet services were suspended. police have launched an investigation into the reports.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."