HOME
DETAILS

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

  
Web Desk
July 24, 2026 | 5:12 PM

bangladesh president mohammed shahabuddin resigns

ധാക്ക: ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടർന്ന് ബംഗ്ലാദേശ് പ്രസിഡന്റ് ഷഹാബുദ്ദീൻ രാജിവെച്ചു. കാലാവധി പൂർത്തിയാകാൻ രണ്ട് വർഷം ബാക്കിനിൽക്കെയാണ് തീരുമാനം. 2023 ഏപ്രീലിലായിരുന്നു ഷഹാബുദ്ദീൻ ബംഗ്ലാദേശ് പ്രസിഡന്റായി ചുമതലയേറ്റത്. പ്രതിപക്ഷ പാർട്ടികളുടെ ഭാഗത്ത് നിന്ന് സമ്മർദ്ദം നിലനില്‌ക്കെയാണ് പ്രസിഡന്റിന്റെ രാജി.

'സമീപകാല വൈദ്യപരിശോധനകളിൽ എനിക്ക് 'ഓട്ടോണമിക് ന്യൂറോപ്പതി' എന്നൊരു രോഗാവസ്ഥയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ അവസ്ഥ കാരണം എനിക്ക് ഇടയ്ക്കിടെ ബോധക്ഷയം അനുഭവപ്പെടാറുണ്ട്,' പ്രസ്സ് സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയിൽ ഷഹാബുദ്ദീൻ പറഞ്ഞു. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് വരെ പാർലമെന്റ് സ്പീക്കറാകും ഭരണ കാര്യങ്ങൾ നിർവഹിക്കുക.

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ഫോണിൽ സംഭാഷണം നടത്തിയെന്ന മാധ്യമങ്ങളുടെ റിപ്പോർട്ടുകൾക്കിടെയാണ് ഷഹാബുദ്ദീന്റെ രാജി. ചികിത്സയ്ക്കു വേണ്ടി കഴിഞ്ഞ മേയിൽ യുകെയിൽ സന്ദർശനം നടത്തിയ സമയത്ത്, ഇന്ത്യയിൽ കഴിയുന്ന ഷെയ്ഖ് ഹസീനയുമായി അദ്ദേഹം ഫോണിൽ സംസാരിച്ചെന്നായിരുന്നു ധാക്ക ആസ്ഥാനമായുള്ള ദ ഡെയിലി സ്റ്റാർ റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഈ വാർത്ത ഷഹാബുദ്ദീൻ നിഷേധിക്കുകയായിരുന്നു.

 

Bangladesh President Mohammed Shahabuddin formally resigned on July 24, 2026. His resignation letter was submitted to Speaker Hafiz Uddin Ahmad, citing severe health issues including heart disease, high blood pressure, and autonomic neuropathy as the primary reason.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 hours ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 hours ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 hours ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  4 hours ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  4 hours ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  4 hours ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  4 hours ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  4 hours ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  5 hours ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  6 hours ago