HOME
DETAILS
MAL
പത്തനംതിട്ടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചതായി പരാതി; അഞ്ചുപേര്‍ ചികിത്സയില്‍
Web Desk
July 26, 2026 | 6:03 PM
പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. അടൂര്‍ മണക്കാലയില്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ഡിവൈഎഫ് ഐ ആക്രമണത്തില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. കടമ്പനാട് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.
മണക്കാലയില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കുന്നതിനിടയിലാണ് കാറിലെത്തിയ സംഘം ആക്രമിച്ചത്. മര്‍ദനമേറ്റവര്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമിച്ചവരെ അടൂര്‍ പൊലിസ് കസ്റ്റഡിയിലെടുത്തു.
അതേസമയം സംഭവവുമായി ഡിവൈഎഫ്‌ഐക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."