രണ്ട് ദിവസത്തിനിടെ രാജിവെച്ചത് രണ്ട് രാജ്യങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാര്‍, കാരണം വ്യത്യസ്തം, രാഷ്ട്രീയ ഉത്തരവാദിത്തത്തിന്റെ രണ്ട് മുഖങ്ങള്‍
രണ്ട് രാജ്യങ്ങള്‍, രണ്ട് ദിവസത്തിനിടെ രണ്ട് വിദ്യാഭ്യാസമന്ത്രിമാരുടെ രാജിവാര്‍ത്തയാണ് ലോകം കേട്ടത്. ഒന്ന് ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയുടെ വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി, രണ്ട് ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിറ്ററിയിലെ വിദ്യാഭ്യാസമന്ത്രി ഇവെറ്റ് ബെറിയുടെ രാജി.
ഇവിടെ രണ്ട് പേരും വ്യക്തിപരമായി അറിഞ്ഞുകൊണ്ട് ഒരു തെറ്റ് വരുത്തിയവരല്ല. അതേസമയം, സ്വന്തം വകുപ്പില്‍ സംഭവിക്കുന്ന ഗുരുതരമായ വീഴ്ചകള്‍ക്ക് ഉത്തരവാദികളാവുന്നു. അതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്.
ചിലയിടങ്ങളില്‍ ധാര്‍മിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി രാജിവെക്കുന്നത് സ്വാഭാവികമാണെങ്കില്‍, ചിലയിടങ്ങില്‍ അന്വേഷണം പൂര്‍ത്തിയാകുമ്പോഴോ നേരിട്ടുള്ള കുറ്റം തെളിയുന്നതുവരെയോ അവര്‍ രാജിയില്ലാതെ അധികാര കസേരയില്‍ കടിച്ചുതൂങ്ങിയിരിക്കും.
ഉത്തരവാദിത്തം ഏറ്റെടുക്കുന്ന രാഷ്ട്രീയ സംസ്‌കാരം
ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഓസ്‌ട്രേലിയയില്‍ വിദ്യാഭ്യാസമന്ത്രി ഇവെറ്റ് ബെറിയുടെ രാജി. 2019-2020 കാലഘട്ടത്തില്‍ ക്യാമ്പ്‌ബെല്‍ പ്രൈമറി സ്‌കൂള്‍ നവീകരണത്തിനായി നല്‍കിയ 18.2 മില്യണ്‍ ഡോളറിന്റെ നിര്‍മ്മാണ കരാര്‍ വിതരണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തുന്നു. പദ്ധതി പൂര്‍ത്തിയാക്കാന്‍ കുറഞ്ഞ തുക അവകാശപ്പെട്ട 'മാന്റീന' എന്ന പ്രാദേശിക നിര്‍മ്മാണ കമ്പനിയെ ഒഴിവാക്കി പകരം ഒന്‍പത് ലക്ഷത്തോളം ഡോളര്‍ അധികം ആവശ്യപ്പെട്ട 'ലെന്‍ഡ്‌ലീസ്' എന്ന കമ്പനിക്ക് ഉദ്യോഗസ്ഥര്‍ കരാര്‍ നല്‍കുകയായിരുന്നു. ട്രേഡ് യൂനിയനുകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി വിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ കാറ്റി ഹെയറും മന്ത്രിയുടെ മുന്‍ ചീഫ് ഓഫ് സ്റ്റാഫ് ജോഷ്വ സെറാമിഡാസും ചേര്‍ന്നാണ് കരാര്‍ പ്രക്രിയയില്‍ തിരിമറി നടത്തിയതെന്ന് 'എസിടി ഇന്റഗ്രിറ്റി കമ്മിഷന്‍' അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
അതേസമയം, മന്ത്രിക്ക് അഴിമതിയില്‍ നേരിട്ട് പങ്കില്ലെന്നും അന്വേഷണ കമ്മിഷന്‍ കണ്ടെത്തി. എന്നാല്‍, സ്വന്തം ഓഫിസിലെയും വകുപ്പിലെയും ഉദ്യോഗസ്ഥര്‍ നടത്തിയ അഴിമതിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇവെറ്റ് ബെറി രാജി സമര്‍പ്പിച്ചു. വകുപ്പിന്റെ മേധാവി എന്ന നിലയില്‍ രാഷ്ട്രീയ ധാര്‍മ്മികതയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് അവര്‍ രാജിവച്ചത്.
ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിറ്ററിയില്‍ ഏറ്റവും അധികം കാലം ഉപമുഖ്യമന്ത്രി ആയിരുന്ന ഇവെറ്റ് ബെറി, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവുമധികം സാധ്യത നല്‍കപ്പെട്ടിരുന്ന വ്യക്തി കൂടിയാണ്. പാര്‍ലമെന്റിലോ പൊതുഇടങ്ങളിലോ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പേരില്‍ മറ്റ് പ്രകടനങ്ങള്‍ ഉണ്ടാവുന്നതിനോട് താല്‍പര്യമില്ലെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. ഒരു വകുപ്പിന്റെ ഭരണനിര്‍വഹണം മാത്രമല്ല, ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കുക എന്നൊരു ഉത്തരവാദിത്തം കൂടി മന്ത്രിയ്ക്കുണ്ടെന്നാണ് അവരുടെ രാജിയിലൂടെ അവര്‍ വ്യക്തമാക്കിയത്.
അതേസമയം, രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി ജീവിതം തുലാസിലാക്കിയ, നിരവധി കുട്ടികളുടെ ആത്മഹത്യയ്ക്ക് കാരണമായ ഒരു ദേശീയ പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടപ്പോഴും ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണയെന്ന് ജപിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇന്ത്യന്‍ ഭരണകൂടവും വിദ്യാഭ്യാസമന്ത്രിയും.
രാജ്യത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റില്‍ 22.8 ലക്ഷം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. എന്നാല്‍ പരീക്ഷയ്ക്ക് പിന്നാലെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണം ഉയര്‍ന്നതോടെ പരീക്ഷ റദ്ദാക്കി വീണ്ടും നടത്തി. എന്നാല്‍ ഇത് വിദ്യാര്‍ഥികളില്‍ വലിയ മാനസികാഘാതമാണ് ഉണ്ടാക്കിയത്. നിരവധി വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു. അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍ അവരുടെ ഡ്യൂട്ടി ചെയ്തു. എന്നാല്‍ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മന്ത്രി തയ്യാറായില്ല.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പിന്തുണയില്ലാതെ, സോഷ്യല്‍മീഡിയയില്‍ പിറന്ന ഒരു കൂട്ടായ്മയയുടെ ആഹ്വാനത്തിലൂടെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി. രണ്ടര മാസം നീണ്ട പ്രക്ഷോഭങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനെ അവര്‍ താഴെയിറക്കി.
ഇവിടെ ചര്‍ച്ച ചെയ്യേണ്ടുന്നത് വ്യക്തിപരമായി കുറ്റമേറ്റെടുക്കുക എന്നതല്ല, പകരം ഭരണസംവിധാനത്തിന്റെ വിശ്വാസ്യത നിലനിര്‍ത്തുന്നതിന് ഭരണകൂടം എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ചാണ്.
വിദ്യാഭ്യാസമന്ത്രിയുടെ രാജിയെക്കുറിച്ച് ചര്‍ച്ചയ്ക്ക് പോലും അവസരം നല്‍കില്ലെന്ന് ആവര്‍ത്തിച്ച ഭരണകൂടത്തിന് ഒടുവില്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്തേണ്ടിവന്നു. അതിന് ഒരു ജനകീയ പ്രക്ഷോഭം വേണ്ടിവന്നു.
Two education ministers from different countries resigned within a span of two days, but for entirely different reasons. The developments highlight two contrasting examples of political accountability, where ministers stepped down in response to separate controversies and circumstances. The resignations have sparked discussions on leadership responsibility, transparency, and accountability in public office.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."