HOME
DETAILS

അന്ന് കര്‍ഷകര്‍, ഇന്ന് വിദ്യാര്‍ഥികള്‍; കേന്ദ്രത്തെ തോല്‍പിച്ച രണ്ട് പ്രക്ഷോഭങ്ങള്‍ 

  
Web Desk
July 26, 2026 | 7:57 AM

student protest marks another major setback for modi government

ന്യൂഡല്‍ഹി: വിദ്യാര്‍ഥി-ജനകീയ പ്രക്ഷോഭങ്ങളുടെ ചൂടില്‍ മോദി സര്‍ക്കാര്‍ മുട്ടുമടക്കുന്നത് ഇത് രണ്ടാം തവണ. 2020ലെ കര്‍ഷക പ്രക്ഷോഭമാണ് ഇതിനുമുമ്പ് മോദി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ ജനകീയ മുന്നേറ്റം. പതിവുപോലെ കര്‍ഷക പ്രക്ഷോഭത്തെ അവഗണിച്ചു തള്ളിയ മോദി സര്‍ക്കാരിന് ഒടുവില്‍ മൂന്ന് നിയമങ്ങളും നിരുപാധികം പിന്‍വലിച്ച് തടിയൂരേണ്ടിവന്നു. വിവാദമായ കര്‍ഷക ബില്ലുകള്‍ക്കെതിരേ പഞ്ചാബിലും ഹരിയാനയിലും ഉത്തര്‍പ്രദേശിലും ഒറ്റപ്പെട്ട പ്രതിഷേധങ്ങളായാണ് കര്‍ഷകര്‍ രംഗത്തുവന്നതെങ്കിലും സര്‍ക്കാരിന്റെ സമീപനം വിഷയത്തെ രാജ്യവ്യാപക പ്രതിഷേധത്തിനുള്ള വേദിയാക്കി മാറ്റുകയായിരുന്നു.

ദിവസങ്ങളോളം ഡല്‍ഹി അതിര്‍ത്തികളില്‍ സമരവീര്യം ചോരാതെ കര്‍ഷകര്‍ മോദി സര്‍ക്കാരിനെതിരേ നിലകൊണ്ടപ്പോള്‍ തീവ്രവാദ ബന്ധം, രാജ്യ വിരുദ്ധ ശക്തികളുടെ ഇടപെടല്‍, അര്‍ബന്‍ നക്സലുകളുടെ സാന്നിധ്യം എന്നിവ ആരോപിച്ച് സമരത്തെ ദുര്‍ബലപ്പെടുത്താനാണ് സര്‍ക്കാരും ബി.ജെ.പിയും ശ്രമിച്ചത്. തുടക്കത്തില്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാത്തതിനാല്‍ പ്രതീകാത്മകമായ പ്രതിഷേധത്തിന് അപ്പുറത്തേക്ക് സമരം വ്യാപിക്കില്ലെന്ന് കണക്കുകൂട്ടിയ ഭരണനേതൃത്വത്ത ഞെട്ടിച്ചുകൊണ്ടാണ് കര്‍ഷക സമരത്തിന് പിന്തുണയുമായി ലക്ഷക്കണക്കിനാളുകള്‍ ഡല്‍ഹിയിലേക്ക് ഒഴുകിയത്. അപവാദ പ്രചരണം കൊണ്ടും പൊലിസിന്റെ കടുത്ത ബലപ്രയോഗത്തിലും പതറാതെ പൊരുതിനിന്ന കര്‍ഷകരുടെ ആത്മവീര്യത്തിന് മുന്നില്‍ ഒടുവില്‍ ഭരണകൂടത്തിന് അടിയറവ് പറയേണ്ടി വന്നു. ഇതാണ് മോദി സര്‍ക്കാരിന് ഏറ്റ ആദ്യ തിരിച്ചടികളിലൊന്ന്.

സമാനമായ സാഹചര്യമാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പോരാട്ടത്തിലുമുണ്ടായത്. കൊവിഡിന്റെ സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കേണ്ടി വന്നെങ്കിലും ഷഹീന്‍ബാഗ് പോലുള്ള ഉലയാത്ത സമരസാന്നിധ്യം കേന്ദ്രസര്‍ക്കാരിനെ അടിമുടി വിറപ്പിച്ചു. സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയതും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭത്തിന് പിന്തുണയുമായി എത്തിയതും സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ഘട്ടത്തില്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് സര്‍ക്കാര്‍ തല്‍ക്കാലത്തേക്കെങ്കിലും പിന്‍വാങ്ങുമെന്ന് പ്രഖ്യാപിക്കേണ്ടി വന്നു.

ഇപ്പോള്‍, വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ മുന്നിലും സര്‍ക്കാരിന് തലകുനിക്കേണ്ടി വന്നു. വിദ്യാഭ്യാസ മന്ത്രിയുടെ രാജിയെ കുറിച്ച് ചര്‍ച്ച പോലുമില്ലെന്ന് ആവര്‍ത്തിച്ച ഭരണനേതൃത്വത്തിന് ഒടുവില്‍ ധര്‍മേന്ദ്ര പ്രധാനെ മാറ്റിനിര്‍ത്തേണ്ടി വന്നു. ജനകീയ പ്രതിരോധങ്ങളും പ്രക്ഷോഭങ്ങളും എളുപ്പം കൈകാര്യം ചെയ്യാനാകുമെന്ന മോദി-അമിത് നേതൃത്വത്തിന്റെ അമിത ആത്മവിശ്വാസത്തിനേറ്റ കനത്ത പ്രഹരം കൂടിയാണ് വിദ്യാര്‍ഥി സമരത്തിന്റെ ഉജ്വല പരിസമാപ്തി.

the student protest has emerged as another significant challenge for the modi government, drawing comparisons with the farmers' movement and other mass protests that forced major policy shifts.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന് മേലുള്ള ആക്രമണം നിര്‍ത്തിവെച്ച് അമേരിക്ക, നയതന്ത്ര വാതില്‍ തുറക്കുന്നോ?  മധ്യസ്ഥ ശ്രമവും ഊര്‍ജിതം 

National
  •  3 hours ago
No Image

സി.എസ്.ഐ.ആര്‍ നെറ്റ് 2026: താത്കാലിക ഉത്തരസൂചിക ഉടന്‍ പുറത്തുവിടുമെന്ന് എന്‍.ടി.എ

National
  •  3 hours ago
No Image

ഇന്‍വോയ്‌സ് നല്‍കാതെ 45 ലക്ഷം വീണയ്ക്ക് കൈമാറി; അന്വേഷണം പിണറായി വിജയനിലേക്ക്? ചോദ്യം ചെയ്‌തേക്കും

Kerala
  •  3 hours ago
No Image

ആലുവയില്‍ ബുക്ക് വാങ്ങാനായി കൂട്ടുകാരിയുടെ വീട്ടില്‍ പോയ 12 വയസുകാരിയെ കാണാനില്ല

Kerala
  •  4 hours ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; 26 പേർക്ക് പരുക്കേറ്റു

Kerala
  •  4 hours ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  5 hours ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  5 hours ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  5 hours ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  5 hours ago
No Image

ആര്‍.എസ്.എസിന്റെ സ്വന്തം ധര്‍മേന്ദ്ര പ്രധാന്‍; മോദി സര്‍ക്കാറിന്റെ ചരിത്രത്തില്‍ സമരംമൂലം മന്ത്രി രാജിവയ്ക്കുന്നത് ആദ്യം

National
  •  5 hours ago