പാലിയേറ്റീവ് കെയര്‍ പദ്ധതി ആവിഷ്‌കരിച്ചു
മുക്കം: പാലിയേറ്റീവ് കെയറിന്റെ പരിചരണത്തില്‍ കഴിയുന്ന രോഗികള്‍ക്ക് ഡോക്ടറുടെയും നഴ്‌സിന്റെയും സേവനത്തോടൊപ്പം ആവശ്യാനുസരണം സൗജന്യമായി ശയ്യോപകരണങ്ങളും വളണ്ടിയര്‍ സേവനവും ലഭ്യമാക്കുന്നതിന് പദ്ധതി ആവിഷ്‌കരിച്ചു. ഇതിന്റെ ഭാഗമായി കാരശ്ശേരി പഞ്ചായത്തിലെ കക്കാട് പാലിയേറ്റീവ് കെയര്‍ യൂനിറ്റ് സംഘടിപ്പിച്ച ഉപകരണങ്ങള്‍ സ്വീകരിക്കലും ബോധവല്‍ക്കരണവും പ്രസിഡന്റ് വി.കെ വിനോദ് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് അംഗം ജി. അബ്ദുല്‍ അക്ബര്‍ അധ്യക്ഷനായി. 'മാസ് റിയാദ് ' പ്രസിഡന്റ് കെ.ടി ഉമ്മര്‍, 'കൂട്ടം' കക്കാട് കണ്‍വീനര്‍ ടി. റിയാസ് എന്നിവരില്‍നിന്നുള്ള കട്ടില്‍, എയര്‍ ബെഡ് തുടങ്ങിയവ പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗം സവാദ് ഇബ്‌റാഹിം, മുക്കം ഗ്രെയ്‌സ് പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ പി.കെ ശരീഫുദ്ദീന്‍, കൊടിയത്തൂര്‍ പാലിയേറ്റിവ് കെയര്‍ ട്രഷറര്‍ മജീദ് പന്നിക്കോട്, തോട്ടത്തില്‍ കുഞ്ഞിമുഹമ്മദ് ഹാജി, പാലിയേറ്റീവ് യൂനിറ്റ് പ്രസിഡന്റ് കെ.കെ ഖമറുദ്ദീന്‍ സെക്രട്ടറി ഇര്‍ഫാന്‍, ശോശാലക്കല്‍, കെ. നസീം, മുഹമ്മദ് കക്കാട്, കെ.സി ഷജീല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."