HOME
DETAILS

മകരമഞ്ഞിലെ രാജ്യസ്‌നേഹികള്‍

  
backup
February 23 2016 | 23:02 PM

%e0%b4%ae%e0%b4%95%e0%b4%b0%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a8%e0%b5%87%e0%b4%b9%e0%b4%bf
വെള്ളിത്തിരയില്‍ സിംഹവും പുലിയുമായി കഴിഞ്ഞവര്‍ക്ക് പുതിയ കാലത്ത് ശ്രദ്ധപിടിച്ചെടുക്കുവാന്‍ പറ്റുന്ന പൊടിക്കൈകളാണ് ബ്ലോഗ് എഴുത്തുകള്‍. അത് പക്ഷേ ഇന്ത്യ മുഴുക്കെ അനുഭവിച്ചുകൊണ്ടിരിക്കുന്ന പൊള്ളുന്ന യാഥാര്‍ഥ്യങ്ങളെ തമസ്‌കരിച്ചു കൊണ്ടാവരുത്. ബി.ജെ.പി ഭരണത്തില്‍ രാജ്യം മുമ്പെങ്ങുമില്ലാത്ത വിധം അസഹിഷ്ണുത അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ബുദ്ധിജീവികളും കലാകാരന്മാരും അക്കാഡമിസ്റ്റുകളും ഒന്നിച്ചു പറയുമ്പോള്‍ മകരമഞ്ഞില്‍ മൂടിപ്പുതച്ചുറങ്ങുന്ന സെലിബ്രിറ്റികള്‍ അതിനെ ചുരുക്കം വിധമുള്ള കുറിപ്പുകള്‍ ബ്ലോഗുകളില്‍ എഴുതുന്നത് പൊതുശ്രദ്ധ നേടാന്‍ വേണ്ടിയായിരിക്കണം. സെലിബ്രിറ്റികള്‍ പറഞ്ഞാല്‍ അത് അപ്പടി വിഴുങ്ങുന്നവരല്ല കേരളീയ സമൂഹമെന്ന് മോഹന്‍ലാലിന്റെ കുറിപ്പിനെതിരേയുള്ള പ്രതികരണങ്ങളില്‍ നിന്ന് തന്നെ വ്യക്തമാകുന്നുണ്ട്. ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നത് എന്തിന് എന്ന തലക്കെട്ടില്‍ നടന്‍ മോഹന്‍ലാല്‍ എഴുതിയ ബ്ലോഗ് ഇതിനകം വ്യാപകമായ പ്രതിഷേധത്തിനിടയായിരിക്കുകയാണ്. സുരേഷ് ഗോപി ബി.ജെ.പിയില്‍ ചേര്‍ന്ന ഉടനെ രാജ്യസ്‌നേഹം മൂത്ത് വിഴിഞ്ഞം പദ്ധതി ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നിന്നാല്‍ നടത്തിയെടുക്കാവുന്നതേയുള്ളൂ എന്ന വിഡ്ഢിത്തം വിളമ്പിയത് മറക്കാറായിട്ടില്ല. എന്താണ് രാജ്യസ്‌നേഹമെന്നും എന്താണ് രാജ്യദ്രോഹമെന്നും ജെ.എന്‍.യു വിദ്യാര്‍ഥികളെ ഒരു സാധാരണ നടന്‍ പഠിപ്പിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല. ബുദ്ധിപരമായും ചിന്താശക്തിയിലും ഉയര്‍ന്ന തലങ്ങളില്‍ വ്യവഹരിക്കപ്പെടുന്നവരാണ് ജെ.എന്‍.യുവിലെ വിദ്യാര്‍ഥികളും അധ്യാപകരും അവര്‍ക്ക് രാജ്യസ്‌നേഹമെന്നത് വെള്ളിത്തിരയിലെ അഭിനയങ്ങളല്ല. സര്‍ക്കാരിന് നല്‍കേണ്ട നികുതി ശരിയാംവണ്ണം നല്‍കാതെ കള്ളക്കണക്കെഴുതി സൂക്ഷിക്കുന്നത് രാജ്യദ്രോഹമാണ്. റെയ്ഡുകള്‍ക്ക് വിധേയരാവുക എന്നത് തന്നെ ദേശീയാപമാനമാണ്. രാജ്യവികസനത്തിന് വന്നുചേരേണ്ട നികുതിപ്പണം വെട്ടിച്ചുമാറ്റുന്നത് രാജ്യസ്‌നേഹികള്‍ക്ക് ചേര്‍ന്നതല്ല. രാജ്യത്തെ മുക്കാല്‍ ഭാഗം ജനങ്ങളും കുളിക്കാനും പല്ലുതേക്കാനും ചുടുവെള്ളം പോയിട്ട് പച്ചവെള്ളം പോലും കിട്ടാത്തവരും ഒരു നേരത്തെ അഷ്ടിക്ക് വേണ്ടി രാവേറെ ചെല്ലുവോളം എല്ലുമുറിയെ പണിയെടുക്കുന്നവരുമാണ് അവരെങ്ങിനെയാണ് പത്തുമണിവരെ മകരമഞ്ഞില്‍ മൂടിപ്പുതച്ചുറങ്ങുക? നമ്മള്‍ എന്ന് ഉപയോഗിക്കുമ്പോള്‍ അവരും അതില്‍വരും ആ പ്രയോഗത്തില്‍ അവരെ കൂട്ടിച്ചേര്‍ക്കുന്നത് രാജ്യത്തെ അവസ്ഥ മനസ്സിലാക്കാത്തത് കൊണ്ടാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ രാജ്യദ്രോഹമായി മുദ്രകുത്തുന്ന ഒരു കാലത്ത് സംഘ് പരിവാര്‍ ശക്തികള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുവാന്‍ മാത്രമേ മോഹന്‍ലാലിനെ പോലുള്ളവരുടെ അപക്വമായ അഭിപ്രായ പ്രകടനങ്ങള്‍ ഉപകരിക്കൂ. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഫാസിസത്തിന്റെ തിരയിളക്കങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന ഒരാള്‍, രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലാത്ത ഒരാള്‍, ഉത്തരവാദിത്വ ബോധമില്ലാതെ ബ്ലോഗില്‍ എഴുതുകയോ പറയുകയോ ചെയ്യരുത്. അതൊരു സാമൂഹിക ദ്രോഹമാണ്. രോഹിത് വെമുല എന്ന ദരിദ്രനും ദലിതനുമായ വിദ്യാര്‍ഥി താന്‍ ഹരിജനായി ജനിച്ചുപോയതാണ് തന്റെ ജന്മദോഷം എന്നു പറഞ്ഞ് ജീവിതം അവസാനിപ്പിച്ചപ്പോള്‍ ഒരു സെലിബ്രിറ്റികളെയും ബ്ലോഗുകളില്‍ കണ്ടില്ല. കനയ്യയെ വ്യാജരാജ്യദ്രോഹം ചുമത്തി ജയിലിലടച്ചതിന്റെ നിജസ്ഥിതി അറിയുവാന്‍ ബ്ലോഗ് എഴുതിയ മോഹന്‍ലാല്‍ താല്‍പ്പര്യം കാണിച്ചില്ല. പാട്യാല കോടതിയിലും സുപ്രിംകോടതി കമ്മിഷനു നേരെയും വക്കീല്‍ കോട്ടിട്ട ആര്‍.എസ്.എസ് ഗുണ്ടകള്‍ രാജ്യത്തിന്റെ നിയമവ്യവസ്ഥ തകിടം മറിക്കുകയാണെന്ന ഒരു വരിപോലും മോഹന്‍ലാല്‍ കുറിച്ചില്ല. ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ വായിച്ചവര്‍ തന്നെയാണ് ജെ.എന്‍.യുവിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി പടപൊരുതുന്നത്. നെഹ്‌റു കഴിഞ്ഞ ദിവസം മകള്‍ക്ക് അയച്ച എഴുത്തുകളല്ല അത്. ഇന്ന് ജെ.എന്‍.യു നിശ്ശബ്ദമായാല്‍ നാളെയവര്‍ക്ക് സംസാരിക്കേണ്ടിവരില്ല എന്ന തിരിച്ചറിവ് അവര്‍ക്കുണ്ട്. ആ തിരിച്ചറിവനെയാണ് ഫാസിസ്റ്റുകള്‍ രാജ്യദ്രോഹമായി കാണുന്നത്. അത്തരം പ്രചാരണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് മോഹന്‍ലാലിനെപ്പോലുള്ളവര്‍. ഇന്ത്യക്കെതിരേ മുദ്രാവാക്യം വിളിച്ചവര്‍ ജെ.എന്‍.യുക്കാര്‍ എന്ന വ്യാജേന നുഴഞ്ഞുകയറിയ എ.ബി.വി.പിക്കാരാണെന്ന് ഇതിനകം ബോധ്യപ്പെട്ടതാണ്.
പശുവിറച്ചി തിന്നുവെന്നാരോപിച്ച് ഒരു പാവം വൃദ്ധനെ സംഘ്പരിവാര്‍ ഗുണ്ടകള്‍ തല്ലിക്കൊന്നപ്പോഴും ഒരു സെലിബ്രിറ്റിയും അസ്വസ്ഥത പൂണ്ടില്ല. കാതടപ്പന്‍ കൈയടി കിട്ടാന്‍ വേണ്ടി നെടുനീളന്‍ ഡയലോഗുകള്‍ കാച്ചുന്നതു പോലെ ബ്ലോഗുകളില്‍ വിടുവായത്തം പറഞ്ഞാല്‍ പൊതുസമൂഹം അതേറ്റുപാടുമെന്ന് കരുതരുത്
മകരമഞ്ഞിലെ കുളിര് നുകര്‍ന്ന് ബ്ലോഗില്‍ കുത്തിക്കുറിക്കുന്നവര്‍ ഓര്‍ക്കണം. ദേശീയത എന്നത് ഹിന്ദുത്വമല്ല. ഹിന്ദുത്വത്തെ എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളായി മുദ്രകുത്തുന്ന ഒരു കാലത്തെ അടയാളപ്പെടുത്തുന്നത് ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്. അതിന് മുതിരുന്നവരെ ആദരിക്കുന്നില്ലെങ്കില്‍ കല്ലെറിയാതിരിക്കുക. അനുദിനം രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുകയാണെന്ന് രാജ്യത്തെ പ്രമുഖ വ്യക്തികള്‍ അടിവരയിട്ട് പറയുമ്പോള്‍ ഇന്ത്യ ജീവിക്കുകയല്ല മരിച്ചുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കണം. അസഹിഷ്ണുതക്കെതിരേയുള്ള മുദ്രാവാക്യ വിളികളിലൂടെയല്ല ഇന്ത്യ മരിക്കുന്നത്. ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് കനയ്യയെ കുടുക്കാന്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറി രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചതാണെന്ന് ഇതിനകം തെളിഞ്ഞിട്ടും അത് മൂടിവെക്കുന്ന തരത്തിലുള്ള മോഹന്‍ലാലിന്റെ ബ്ലോഗ് രാജ്യസ്‌നേഹപരമല്ല. മറ്റുള്ളവരെ ബ്ലോഗിലൂടെ രാജ്യസ്‌നേഹം പഠിപ്പിക്കുന്നതിനു മുന്‍പ് സത്യം തിരിച്ചറിയുക. വിയോജിക്കാനുള്ള അവകാശം രാജ്യദ്രോഹമല്ല. അത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്ന് ആദ്യം മനസ്സിലാക്കുക. നയന്‍താര സെഗാളും ഷാരൂഖ് ഖാനും അമീര്‍ഖാനും അശോക് വാജ്‌പേയിയും സംഘ്പരിവാറുകളാല്‍ വേട്ടയാടപ്പെട്ടപ്പോള്‍ ആരുടെയും ബ്ലോഗുകളില്‍ ഉത്കണ്ഠാ കുറിപ്പുകള്‍ കണ്ടില്ല. പശുവിറച്ചി തിന്നുവെന്നാരോപിച്ച് ഒരു പാവം വൃദ്ധനെ സംഘ്പരിവാര്‍ ഗുണ്ടകള്‍ തല്ലിക്കൊന്നപ്പോഴും ഒരു സെലിബ്രിറ്റിയും അസ്വസ്ഥത പൂണ്ടില്ല. കാതടപ്പന്‍ കൈയടി കിട്ടാന്‍ വേണ്ടി നെടുനീളന്‍ ഡയലോഗുകള്‍ കാച്ചുന്നതു പോലെ ബ്ലോഗുകളില്‍ വിടുവായത്തം പറഞ്ഞാല്‍ പൊതുസമൂഹം അതേറ്റുപാടുമെന്ന് കരുതരുത്. ഇന്ത്യ മരിക്കാതിരിക്കണമെങ്കില്‍ മതനിരപേക്ഷതയും ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും ഇവിടെ നിലനില്‍ക്കണം. അതിന്നാണ് ജെ.എന്‍.യുവും രാജ്യത്തെ യുവതയും പൊരുതുന്നത്. അത്തരം ശബ്ദങ്ങളെ അപക്വവും ബുദ്ധിഹീനവുമായ പ്രതികരണങ്ങള്‍ കൊണ്ട് മലിനപ്പെടുത്താതിരിക്കാനെങ്കിലും മകരമഞ്ഞില്‍ പത്തുമണിവരെ മൂടിപ്പുതച്ചുറങ്ങുന്നവര്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐസ്‌ക്രീം വില്‍ക്കുന്ന വണ്ടികളുടെ ലൈസന്‍സ് പിന്‍വലിച്ച് കുവൈത്ത്

Kuwait
  •  2 months ago
No Image

ഭാരവാഹനങ്ങള്‍ക്ക് താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം

Kerala
  •  2 months ago
No Image

തകർപ്പൻ തുടക്കവുമായി ലുലു ഐ.പി.ഒ: ആദ്യ മണിക്കൂറിൽ തന്നെ മുഴുവൻ വിറ്റുപോയി

uae
  •  2 months ago
No Image

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ സംഘർഷം: കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് കെഎസ്‌യു

Kerala
  •  2 months ago
No Image

പ്രഥമ ലോക പാരാ തായ്‌ക്വോണ്ടോ ചാംപ്യന്‍ഷിപ്പിന് ബഹ്‌റൈന്‍ വേദിയാകും

bahrain
  •  2 months ago
No Image

സംസ്ഥാന പാതയിലേക്ക് മരം കടപുഴകി വീണു; വഴിയോര കച്ചവടക്കാരിയ്ക്ക് പരിക്ക്

Kerala
  •  2 months ago
No Image

മരുഭൂമിയില്‍ പരുക്കേറ്റ് ആട്ടിടയന്‍; പറന്നെത്തി സഊദി എയര്‍ ആംബുലന്‍സ്

Saudi-arabia
  •  2 months ago
No Image

സഊദിയില്‍ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാനിരിക്കുന്നവരാണോ; എങ്കില്‍ ഈ രേഖകള്‍ നിങ്ങളള്‍ക്കാവശ്യം വരും

Saudi-arabia
  •  2 months ago
No Image

ദീപാവലി ആഘോഷം; സംസ്ഥാനത്ത് ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാനും ഉപയോഗിക്കാനും പാടുള്ളു

Kerala
  •  2 months ago
No Image

തൃശ്ശൂർ പൂരം കലക്കൽ സിബിഐ അന്വേഷിക്കണം; സുരേഷ് ഗോപി

Kerala
  •  2 months ago