HOME
DETAILS

വാട്‌സ്ആപ്പ് ഇനി മറക്കാം; ഹലോ പറയാന്‍ ഗൂഗിളിന്റെ അലോ എത്തി

  
backup
September 21, 2016 | 12:24 PM

%e0%b4%b5%e0%b4%be%e0%b4%9f%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d%e0%b4%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%ae%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%82

ലോകം കാത്തിരിക്കുന്ന ഗൂഗിളിന്റെ ചാറ്റിംഗ് അപ്ലിക്കേഷനായ അലോ ഇന്ന് മുതല്‍ ലഭ്യമായി തുടങ്ങി. ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും, ആപ്പിള്‍ ആപ്പ് സ്‌റ്റോറിലും അലോ ലഭിക്കും.



വാട്‌സ്ആപ്പിനെ വെല്ലുന്ന രീതിയിലുള്ള കിടിലന്‍ ഫീച്ചറുകളുമായാണ് അലോയുടെ വരവ്. ഗൂഗിള്‍ അസിസ്റ്റന്റിന്റെ സേവനമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.



അലോ ഉപയോഗിക്കുന്നതിന് ഒരു അക്കൗണ്ടിന്റെ ആവശ്യമില്ല. സൈന്‍ ഇന്‍ ചെയ്യേണ്ട ആവശ്യവുമില്ല. കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് ഇറങ്ങിയ ഗൂഗിള്‍ ഡുവോ പോലെ നിങ്ങളുടെ ഫോണ്‍ നമ്പര്‍ മാത്രം പ്രയോജനപ്പെടുത്തിയായിരിക്കും അലോ പ്രവര്‍ത്തിക്കുക.



ലൊക്കേഷന്‍ ആക്‌സസ് വഴി നിങ്ങള്‍ നില്‍ക്കുന്നതിനു തൊട്ടടുത്ത റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, ഹോസ്പിറ്റലുകള്‍ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങള്‍ അതിവേഗതയില്‍ ഗൂഗിള്‍ അസിസ്റ്റന്റ് നിങ്ങളുടെ  മുന്നിലെത്തിക്കും. മനോഹരവും, വൈവിധ്യവുമാര്‍ന്ന സ്റ്റിക്കറുകളുടെ ഒരു നിര തന്നെ അലോയിലുണ്ട്.




കൂടാതെ കൂട്ടുകാര്‍ക്ക് ഒരു ചിത്രം അയച്ചുകൊടുക്കുമ്പോള്‍ അതില്‍ നിങ്ങള്‍ക്കിഷ്ടമുള്ളതെന്തും വരച്ചു ചേര്‍ക്കാനുമാകും. നിങ്ങള്‍ ചാറ്റു ചെയ്യുന്നതിനിടയില്‍ കൈമാറുന്ന സന്ദേശങ്ങള്‍ക്കും, ചിത്രങ്ങള്‍ക്കും സന്ദര്‍ഭോചിതമായി നല്‍കേണ്ട മറുപടികള്‍ നിങ്ങള്‍ക്ക് സജസ്റ്റ് ചെയ്യാനും അലോയ്ക്കാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സിലൂടെയാണ് ഇത് സാധ്യമാകുന്നത്.

 

Screenshot_20160921-150435


വാട്‌സ്ആപ്പിനെ പോലെ തന്നെ ഡോകുമെന്റുകളും, വീഡിയോകളുമൊക്കെ അലോയിലൂടെയും അയക്കാനാകും. ഏന്‍ഡ് ടു ഏന്‍ഡ് എന്ക്രിപ്ഷനും അലോ നല്‍കുന്നുണ്ട്. പല  പുതിയ ഫീച്ചേര്‍സും യൂസര്‍സിന് ഇഷ്ട്ടപ്പെടുമെന്നു തന്നെ ഉറപ്പിക്കാം. ചുരുക്കി പറഞ്ഞാല്‍ വളരെ ലളിതവും, രസകരവും ആണ് അലോ.

 



അതുകൊണ്ടു തന്നെ വാട്‌സ്ആപ്പിനു ഒരു വലിയ വെല്ലുവിളി ഉയര്‍ത്താന്‍ അലോയ്ക്കാകും. ഭാവിയില്‍ വാട്‌സ്ആപ്പിനോട് ബൈ പറഞ്ഞു അലോയോടു ഹലോ പറയുന്നവരുടെ എണ്ണം കൂടുമെന്നു തന്നെയാണ് ടെക്‌ലോകത്തിന്റെ വിലയിരുത്തല്‍.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവകേരള യാത്രയിലെ മര്‍ദനക്കേസ് അട്ടിമറി ആരോപണം: എഡിജിപി എം.ആര്‍ അജിത് കുമാറിന് കൂടുതല്‍ സമയം നല്‍കില്ല; ഡിജിപിയുടെ റിപോര്‍ട്ട് ഇന്ന് തന്നെ നല്‍കിയേക്കും

Kerala
  •  6 days ago
No Image

ചേര്‍ത്തുപിടിച്ച് അമേരിക്കന്‍ മലയാളികള്‍; ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി അമേരിക്കയിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു

latest
  •  6 days ago
No Image

അത് വെറും വാക്കല്ല; സ്‌പെയിനിന്റെ കിരീടനേട്ടത്തില്‍ നാട്ടുകാര്‍ക്ക് ഷജീറിന്റെ വക മന്തി

Kerala
  •  6 days ago
No Image

പൊലിസ് ജീപ്പിന് പിഴയിട്ട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സ്ഥലംമാറ്റം; ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ കേസും

Kerala
  •  6 days ago
No Image

സാധാരണ വേഷത്തില്‍ ലാത്തിയുമായെത്തിയവര്‍ ആര് ?

latest
  •  6 days ago
No Image

പ്രിയദര്‍ശിനി പദ്ധതി തിരിച്ചടിയായി; പ്രൈവറ്റ് ബസുകള്‍ പ്രതിസന്ധിയില്‍, പെരുമ്പാവൂരില്‍ ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു

Kerala
  •  6 days ago
No Image

യുഎഇയില്‍ ഇന്നും കനത്ത ചൂട് തന്നെ; ഉള്‍പ്രദേശങ്ങളില്‍ 49 ഡിഗ്രി വരെ താപനില; പൊടിക്കാറ്റ് മുന്നറിയിപ്പ്

uae
  •  6 days ago
No Image

സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ പോക്‌സോ കേസ്: സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Kerala
  •  6 days ago
No Image

ഖത്തറില്‍നിന്ന് അമേരിക്കയിലേക്ക്; ലോകകപ്പ് മാറിയ വഴികള്‍

latest
  •  6 days ago
No Image

ബുള്‍ഡോസര്‍ രാജ്: സുപ്രിംകോടതി നിര്‍ദേശങ്ങള്‍ അവഗണിക്കപ്പെടുന്നതായി അലഹബാദ് ഹൈക്കോടതി

latest
  •  6 days ago