കുറ്റിക്കാട്ടൂരിലെ കൈയേറ്റം ഒഴിപ്പിക്കക്കണമെന്ന് ബാലാവാകാശ കമ്മിഷന്‍
ചേവായൂര്‍: കുറ്റിക്കാട്ടൂര്‍ അങ്ങാടിയോട് ചേര്‍ന്ന നടപ്പാതയിലെ കൈയേറ്റം ഒഴിപ്പിച്ച് കാല്‍നട യാത്രക്കാര്‍ക്ക് സൗകര്യം ഒരുക്കണമെന്ന് സംസ്ഥാന ബാലാവാകാശ കമ്മിഷന്‍ ഉത്തരവിട്ടു. രണ്ടണ്ടുമാസം മുന്‍പ് കുറ്റിക്കാട്ടൂര്‍ അങ്ങാടിക്ക് സമീപമുള്ള ബസ് വെയ്റ്റിങ് ഷെഡിലേക്ക് നിയന്ത്രണംവിട്ട ബസ് കയറിയ സംഭവത്തില്‍ മൂന്നു വിദ്യാര്‍ഥികള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
കുറ്റിക്കാട്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എ.ഡബ്ല്യു.എച്ച് എന്‍ജിനിയറിങ് കോളജ്, ബിലൈന്‍ സ്‌കൂള്‍, ഓക്‌സ്‌ഫോര്‍ഡ് കോളജ് എന്നിവിടങ്ങളിലേക്കായി അയ്യായിരത്തില്‍പ്പരം വിദ്യാര്‍ഥികള്‍ കുറ്റിക്കാട്ടൂര്‍ അങ്ങാടിയിലെത്തുന്നുണ്ടണ്ട്. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങള്‍ നടപ്പാതയിലേക്ക് ഇറക്കിവച്ചതിനാല്‍ ആളുകള്‍ റോഡിലിറങ്ങി നടക്കണ്ടുന്ന അവസ്ഥ സംബന്ധിച്ച് മാധ്യമങ്ങള്‍ ചിത്രം സഹിതം വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് കുറ്റിക്കാട്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി നടപ്പറമ്പില്‍ സുമൈല്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കമ്മിഷന്റെ ഉത്തരവ്.
ഏഴു വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ഭയത്തോടുകൂടികൂടിയാണ് റോഡരികിലൂടെ ചീറിപ്പായുന്ന വാഹനങ്ങളുടെ ഇടയില്‍ നിന്നു രക്ഷപ്പെടുന്നതെന്നും റോഡില്‍ സൂചന ബോര്‍ഡുകളോ ഡിവൈഡറോ സീബ്രാ ലൈനുകളോ ഇല്ലെന്നും പരാതിയില്‍ പറയുന്നു.
നടപ്പാതയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചെടുത്ത് സഞ്ചാരയോഗ്യമാക്കണമെന്നും സൂചനാ ബോര്‍ഡുകളും സീബ്രാലൈനുകളും സ്ഥാപിക്കണമെന്നും പൊലിസ് എയ്ഡ് പോസ്റ്റ് ആവശ്യമെങ്കില്‍ സ്ഥാപിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും 2005ലെ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ നിയമത്തിലെ പതിനഞ്ഞാം വകുപ്പ് പ്രകാരം കോഴിക്കോട് പൊലിസ് കമ്മിഷണറോട് ഉത്തരവിലൂടെ ആവശ്യപ്പെടുന്നുണ്ട്.
ഈ കാര്യത്തില്‍ അധികൃതരുടെ ഭാഗത്തു നിന്നും സ്വീകരിച്ച നടപടി സംബന്ധിച്ച് 30 ദിവസത്തിനകം കമ്മിഷനെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."