HOME
DETAILS

കോതമംഗലം താലൂക്ക് ആശുപത്രി ഓപ്പറേഷന്‍ തീയേറ്ററിന് ശാപമോക്ഷം

  
backup
September 24 2016 | 02:09 AM

%e0%b4%95%e0%b5%8b%e0%b4%a4%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b4%82-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d


കോതമംഗലം: നാലു വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം കോതമംഗലം താലൂക്ക് ആശുപത്രി ഓപ്പറേഷന്‍ തീയറ്ററിന് ശാപമോക്ഷം. കഴിഞ്ഞ നാലു വര്‍ഷമായി താലുക്ക് ആശുപത്രിയില്‍ സര്‍ജന്‍ ഉണ്ടായിരുന്നില്ല. ഇത് കാരണം ശസ്ത്രക്രിയ വേണ്ട രോഗികള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യമാണ് ഉണ്ടായിരുന്നത്.
ദിവസേന ആദിവാസികളടക്കം ആയിരക്കണക്കിന് ആളുകള്‍ ചികിത്സ തേടിയെത്തുന്ന ഇവിടെ സര്‍ജന്‍ ഇല്ലാതിരുന്നത് വളരെ ഏറെ പ്രയാസങ്ങള്‍ സൃഷ്ടിച്ചിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറവ് നികത്തണമെന്ന് കാണിച്ച് എം.എല്‍.എയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ ആറ് ഒഴിവുകള്‍ നികത്തുകയും ചെയ്തിരുന്നു.
സര്‍ജന്‍ കൂടി ചുമതലയേല്‍ക്കുന്നതോടെ എല്ലാ സ്‌പെഷ്യലിറ്റി വിഭാഗങ്ങളിലും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും. പുതുതായി നിര്‍മ്മിച്ച ആധുനിക ഓപ്പറേഷന്‍ തിയ്യേറ്റര്‍ തുറക്കുന്നതോടെ രോഗികള്‍ക്ക് ഇത് ഏറെ ഉപകാരപ്രദമാകുമെന്ന് എം.എല്‍.എ പറഞ്ഞു. താലൂക്ക് ആശുപത്രിയില്‍ നവീകരിച്ച ഓപ്പറേഷന്‍ തീയേറ്റര്‍ കോംപ്ലക്‌സിന്റെ  ഉദ്ഘാടനം ആന്റണി ജോണ്‍ എം എല്‍ എ നിര്‍വ്വഹിച്ചു . നഗരസഭ ചെയര്‍ പെഴ്‌സണ്‍ മഞ്ജു സിജു അധ്യക്ഷത വഹിച്ചു .
തീയേറ്റര്‍ കോംപ്ലക്‌സ് പണിപൂര്‍ത്തിയായിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നുവെങ്കിലും ഓപ്പറേഷന്‍ തീയേറ്റര്‍ പ്രവര്‍ത്തന സജ്ജമായിരുന്നില്ല . ആവശ്യമായ ഉപകരണങ്ങളുടെ കുറവും ആശുപത്രിയില്‍ സര്‍ജ്ജന്റെ ഒഴിവ് നികത്താതിരുന്നതിനാലുമാണ് പുതിയ തീയേറ്റര്‍ പ്രവര്‍ത്തിക്കാതിരുന്നത് . കോതമംഗലം സര്‍വ്വീസ് സഹകരണ ബാങ്ക് കുത്തുകുഴി , കോതമംഗലം സര്‍വ്വീസ് സഹകരണ ബാങ്ക് കോതമംഗലം , മാതിരപ്പിള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹായത്തോടെ എയര്‍ കണ്ടീഷണര്‍ സ്ഥാപിക്കുകയും മറ്റ് അനുബന്ധ ഉപകരണങ്ങള്‍ സജ്ജീകരിക്കുകയും ചെയ്തു .
അണുവിമുക്തമാവുന്നമുറയ്ക്ക് ഒരു മാസത്തിനുള്ളില്‍ ഓപ്പറേഷന്‍ തീയേറ്റര്‍ സജ്ജമാവും. റെജി ജോസ് , ടീന മാത്യു , ഷെമീര്‍ പനയ്ക്കല്‍ , ജാന്‍സി മാത്യു , പ്രിന്‍സി എല്‍ദോസ് , കെ എ നൗഷാദ് , മൈതീന്‍ മുഹമ്മദ് , ലിസി പോള്‍ , അഡ്വ ബിജുകുമാര്‍ , കെ കെ ടോമി , ഡോ . മിനുമാത്യു എന്നിവര്‍ സംസാരിച്ചു .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago