'വൃദ്ധ സംരക്ഷണ നിയമം ഫലപ്രദമായി നടപ്പിലാക്കണം'
മലപ്പുറം: വൃദ്ധ സംരക്ഷണ നിയമം ഫലപ്രദമായി നടപ്പിലാക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പകല്‍വീടുകളുടെയും വൃദ്ധസദനങ്ങളുടെയും നടത്തിപ്പ് കാര്യക്ഷമമാക്കുക, വയോജന വകുപ്പ് രൂപീകരിക്കുക, സ്‌കൂള്‍, കോളജ് പാഠ്യ പദ്ധതിയില്‍ വയോജനങ്ങളുടെ വിഷയങ്ങള്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളും കണ്‍വെന്‍ഷന്‍ ഉന്നയിച്ചു.
മുന്‍ മന്ത്രി ടി.കെ ഹംസ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ജെ ചെല്ലപ്പന്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി അമരവിള രാമകൃഷ്ണന്‍ നായര്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി പി. ശിവശങ്കരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ കെ.സി സത്യനാഥന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എം.എസ് ശിവരാമന്‍, കെ.ടി ശാരദടീച്ചര്‍, എ.കെ കൃഷ്ണ പ്രദീപ്, വി. പ്രഭാകരന്‍, കെ. ശിവദാസന്‍, ബി.കെ ഇബ്രാഹിം, എന്‍. നടരാജന്‍, എ. ചെള്ളി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."