മദ്യക്കച്ചവടക്കാര്‍ക്കും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അംഗങ്ങളാകാം
തിരുവനന്തപുരം: മദ്യ ഉല്‍പാദനത്തിലോ വിപണനത്തിലോ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ബോര്‍ഡില്‍ അംഗത്വം ലഭിക്കുന്നതിനുള്ള തടസ്സംനീക്കാനും അംഗങ്ങളുടെ എണ്ണം ആറില്‍ നിന്ന് മൂന്നായി കുറയ്ക്കാനുമുള്ള വ്യവസ്ഥകളടങ്ങിയ കേരളാ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഭേദഗതി ബില്‍ നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിക്കുവിട്ടു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ബില്‍ അവതരിപ്പിച്ചത്. നിലവിലെ സാഹചര്യത്തില്‍ പി.എസ്.സി മുഖേന ദേവസ്വം ബോര്‍ഡുകളിലേക്ക് നിയമനം നടത്തുന്നതിന് കൂടുതല്‍ സമയം വേണ്ടണ്ടിവരുമെന്നതിനാലാണ് അംഗങ്ങളുടെ എണ്ണംകുറച്ച് ബോര്‍ഡ് നിലനിര്‍ത്താന്‍ ഭേദഗതി കൊണ്ടണ്ടുവരുന്നതെന്നും മന്ത്രി പറഞ്ഞു.
എം. ഉമ്മറും വി.ഡി സതീശനും ബില്ലിനു തടസ്സവാദം ഉന്നയിച്ചു. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അപ്രസക്തമായെന്ന് സഭയില്‍ നേരത്തേ പ്രഖ്യാപിച്ച മന്ത്രി നയംമാറ്റത്തിനുള്ള കാരണം എന്തെന്ന് വ്യക്തമാക്കണമെന്ന് ഉമ്മര്‍ ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡുകളിലെ ഭരണവിഭാഗം തസ്തികകളിലെ നിയമനങ്ങള്‍ പി.എസ്.സിക്കു വിടാന്‍ 2007ല്‍ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചതാണെന്ന് മന്ത്രി വിശദീകരിച്ചു. ഇതുമായി മുന്നോട്ടുപോകും. ഭരണവിഭാഗം ജീവനക്കാരെ തെരഞ്ഞൈടുക്കാന്‍ പി.എസ്.സിയെ ചുമതലപ്പെടുത്തുന്നതു വരെ നിലവിലെ ബോര്‍ഡ് നിയമനം നടത്തും. ഈ നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടാലും ദേവസ്വം ബോര്‍ഡുകളിലെ പരമ്പരാഗത തസ്തികകളിലേക്കും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തസ്തികകളിലേക്കുമുള്ള നിയമനത്തിന് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. മദ്യ ഉല്‍പാദനമോ വിപണനമോ ആയി ബന്ധമുള്ളവര്‍ക്ക് ബോര്‍ഡ് അംഗത്വത്തിനു നിലവിലുള്ള അയോഗ്യത നീക്കിയ നടപടിയെ പ്രതിപക്ഷം ശക്തമായി വിമര്‍ശിച്ചു. തുടര്‍ന്ന് ഇക്കാര്യം പുനഃപരിശോധിക്കാമെന്ന് മന്ത്രി പറഞ്ഞു.
ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരം സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന ഹിന്ദുമതത്തില്‍പ്പെട്ടവരും ദൈവത്തിലും ക്ഷേത്രാരാധനയിലും വിശ്വസിക്കുന്നവരുമായ ചെയര്‍പേഴ്‌സണും രണ്ടണ്ട് അംഗങ്ങളുമാണ് ബോര്‍ഡിലുണ്ടാവുക. ജില്ലാ ജഡ്ജിയോ മുന്‍ ജില്ലാ ജഡ്ജിയോ ജഡ്ജി ആയി നിയമിക്കപ്പെടാന്‍ യോഗ്യതയുള്ളതോ ആയ ആളായിരിക്കണം ചെയര്‍പേഴ്‌സണ്‍. അംഗങ്ങളില്‍ ഒരാള്‍ വനിതയും മറ്റൊരാള്‍ പട്ടികജാതിയിലോ പട്ടികഗോത്രവര്‍ഗത്തിലോ ഉള്‍പ്പെടുന്നയാളും ആയിരിക്കണം. ബോര്‍ഡിന്റെ കാലാവധി മൂന്നു വര്‍ഷമായിരിക്കും. ബില്‍ നിയമമാകുന്നതോടെ നിലവിലുള്ള ചെയര്‍പേഴ്‌സണും അംഗങ്ങള്‍ക്കും സ്ഥാനം നഷ്ടപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."