വിദ്യാര്‍ഥികള്‍ക്ക് ആയുഷ് ആരോഗ്യ പദ്ധതി
കല്‍പ്പറ്റ: ഭാരതീയ ചികിത്സാ വകുപ്പ് നാഷനല്‍ ആയുഷ് മിഷന്റെ സഹായത്തോടെ സ്‌കൂള്‍ കുട്ടികള്‍ക്കായി ആയുഷ് വിദ്യാലയ ആരോഗ്യ പദ്ധതി നടപ്പാക്കും. ആയുര്‍വേദത്തെ സ്‌കൂള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളില്‍ ആയുഷ് ക്ലബ് രൂപീകരിക്കുകയാണ് പദ്ധതിയുടെ ഒന്നാംഘട്ടം. തുടര്‍ന്ന് കുട്ടികള്‍ക്ക് ആഹാരത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍, ഗൃഹ ചികിത്സ ഔഷധ സസ്യങ്ങള്‍, ലൈംഗിക വിദ്യാഭ്യാസം, അഗ്രൗഷധം തുടങ്ങിയ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കും. തുടര്‍ന്നുള്ള മെഡിക്കല്‍ ക്യാംപില്‍ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ വിതരണം ചെയ്യും.
പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് യോഗ പരിശീലനം, ഔഷധതോട്ടം, ഹെര്‍ബേരിയം എന്നിവ നിര്‍മിക്കുന്നതിനുള്ള പരിശീലനം എന്നിവ നല്‍കും. കുട്ടികള്‍ക്കായി ക്വിസ് മത്സരം, ആയുര്‍വേദ മെഡിക്കല്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കും.
പദ്ധതിയുടെ ഉദ്ഘാടനം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഹദ് അധ്യക്ഷനായി. ഡോ. ഹരിശങ്കര്‍, ഡോ. ബിജുല ക്ലാസ് എടുത്തു. ഭാരതീയ ചികിത്സാ വകുപ്പ് ഡി.എം.ഒ. ഡോ. ശശികല , രോഷ്‌ന യൂസഫ്, മുഹമ്മദ്, ഡോ. രാജ്‌മോഹന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."