HOME
DETAILS
MAL
രണ്ടു ദിവസത്തിനകം പ്രതികരണമില്ലെങ്കില്‍ വി.എസിനെതിരെ നിയമനടപടി: മുഖ്യമന്ത്രി
backup
April 25 2016 | 05:04 AM
കോഴിക്കോട്: വി.എസ് അച്യുതാനന്ദനെതിരെയും പിണറായി വിജയനെതിരെയും രൂക്ഷമായ വിമര്‍ശനവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. സര്‍ക്കാരിനെതിരായ വ്യാജ ആരോപണത്തില്‍ മാപ്പു പറയണമെന്ന ആവശ്യത്തില്‍ രണ്ടു ദിവസത്തിനകം പ്രതികരണമില്ലെങ്കില്‍ നിയമനടപടിയുമായി മുമ്പോട്ടു പോകുമെന്നു ഉമ്മന്‍ചാണ്ടി പറഞ്ഞു. കോഴിക്കോട്ടെ പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പില്‍ ആശയപരമായ സംവാദമാകാം. യാഥാര്‍ഥ്യം പറയുകയുമാവാം. എന്നാല്‍ സത്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് പ്രതിപക്ഷത്തിനു പറയാനുള്ളത്. പ്രതിപക്ഷത്തിന്റെ ഏക ആയുധം വ്യാജ ആരോപണങ്ങളാണെന്നും അത് അവര്‍ക്കു തന്നെ തിരിച്ചടിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
തനിക്കെതിരെ ബി.ജെ.പി- ആര്‍.എസ്.എസ് ബന്ധം ആരോപിക്കുന്നത് ന്യൂനപക്ഷ വോട്ടുകള്‍ നേടാനാണെന്നു പിണറായിയുടെ പ്രസ്താവനയ്ക്കു മറുപടിയായി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആര്‍.എസ്.എസുമായി ഒരു കാലത്തും ഒന്നിച്ചിട്ടില്ല. ഇങ്ങനൊരു ആരോപണം പിണറായിക്കും എല്‍.ഡി.എഫിനും തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
പാമോലിന്‍ കേസ് ഉണ്ടാകുന്നത് താന്‍ ധനമന്ത്രി ആയിരുന്നപ്പോഴാണ്. അതില്‍ ഒരു അഴിമതിയും ഇല്ലെന്നാണ് വിശ്വാസം. ലാഭമല്ലാതെ ഒരു രൂപയുടെ നഷ്ടം പോലും ഇടപാടില്‍ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."