പയര്‍ വിഭവങ്ങളുടെ പ്രദര്‍ശനമൊരുക്കി പൂക്കോട്ടൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
പൂക്കോട്ടൂര്‍:അന്താരാഷ്ട്ര പയര്‍ വര്‍ഷാചരണത്തിന്റെ ഭാഗമായി പയര്‍ ഇനങ്ങളുടെയും അതില്‍ നിന്നുള്ള വിഭവങ്ങളുടെയും പ്രദര്‍ശനമൊരുക്കി. പൂക്കോട്ടൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പരിസ്ഥിതി കൂട്ടായ്മയായ ചോല ക്ലബിന്റെ നേതൃത്വത്തിലാണു പ്രദര്‍ശനമൊരുക്കിയത്.
പച്ചക്കറിയായും പലവ്യഞ്ജനമായും ഉപയോഗിക്കുന്ന പയര്‍ വര്‍ഗങ്ങളും അവ ഉപയോഗിച്ചുള്ള വിഭവങ്ങളും വിദ്യാര്‍ഥികള്‍ വീട്ടില്‍ നിന്നും കൊണ്ടുവന്നാണു പ്രദര്‍ശനമൊരുക്കിയത്. നാടന്‍ മറുനാടന്‍ ഇനങ്ങളായി 25 ഇനം പയര്‍ വിത്തുകളും പതിനഞ്ചോളം പച്ചക്കറിയിനങ്ങളും ഇവകളുപയോഗിച്ചുണ്ടാക്കിയ നൂറോളം വിഭവങ്ങളും പ്രദര്‍ശിപ്പിച്ചു. ഇവകളുടെ ശാസ്ത്രിയ നാമങ്ങളും പോഷകഗുണങ്ങളും കൂടെയൊരുക്കിയതു പഠനാര്‍ഹമായിരുന്നു.
ഗ്രാമപഞ്ചായത്ത് കൃഷി ഭവനിലെ കൃഷി ഓഫീസര്‍ കെ.വി. അരുണ്‍കൂമാര്‍ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ മുഹമ്മദ് ഇഖ്ബാല്‍ കരുവള്ളി അധ്യക്ഷനായി. ചോല ക്ലബ് കോഓര്‍ഡിനേറ്റര്‍ എം. മുഹമ്മദ് സലീം, മറ്റ് അധ്യാപകരായ ബി. പത്മജ, എന്‍. രവീന്ദ്രന്‍, വിദ്യാര്‍ഥി പ്രതിനിധികളായ കെ. അഖില, പി. വിവേക്, പി. ഉബൈദുള്ള, ലബീബ എന്നിവര്‍ പ്രദര്‍ശനത്തിനു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."