HOME
DETAILS
MAL
ഓര്‍മ്മയായത് നാട്ടുകാരുടെ പ്രിയപ്പെട്ട ഭിഷ്വഗ്വരന്‍
backup
September 30 2016 | 00:09 AM
വല്ലപ്പുഴ: കഴിഞ്ഞ ദിവസം അന്തരിച്ച വല്ലപ്പുഴ മേച്ചേരി പൂക്കിലകത്ത് സയ്യിദ് കുഞ്ഞിക്കോയ തങ്ങളുടെ വിയോഗത്തോടെ ഓര്‍മ്മയായത് നാട്ടുകാരുടെ പ്രിയപ്പെട്ട ഭിഷ്വഗ്വരന്‍. തന്റെ പതിനഞ്ചാം വയസ്സില്‍ പിതാവില്‍ നിന്നും പാരമ്പര്യ ആയുര്‍വ്വേദ യൂനാനി അറബി മാന്ത്രിക ചികിത്സാ രീതികളില്‍ അവഗാഹം നേടിയ കുഞ്ഞിക്കോയ തങ്ങള്‍ അരനൂറ്റാണ്ടിലധികം കാലമായി ചികിത്സാ രംഗത്ത് നിറഞ്ഞുനിന്നു.
സ്ത്രീകളുടെയും കുട്ടികളുടെയും അസുഖങ്ങള്‍ കണ്ടെത്തുന്നതില്‍ വിദഗ്ധനായ തങ്ങളെ തേടി ആളുകളെത്തി. വല്ലപ്പുഴയിലെ മത സാംസ്കാരിക സാമൂഹിക രംഗത്ത് നിറഞ്ഞുനിന്നിരുന്ന തങ്ങള്‍ ഭൂഗര്‍ഭജലം കണ്ടെത്തുന്നതിലും വീടുകളുടെ സ്ഥാനം നിര്‍ണ്ണയിക്കുന്നതിലും വിദഗ്ധനായിരുന്നു.
വിയോഗ വാര്‍ത്തയറിഞ്ഞ് മത രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖര്‍ പരേതന്റെ വസതി സന്ദര്‍ശിച്ച് അനുശോചനം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."