പകല്‍ വീടിന്റെ പ്രവര്‍ത്തനം ഏഴ് വര്‍ഷം തികയുന്നു
മണലൂര്‍: ലോക വയോജന ദിനത്തിന്റെ മഹത്വം വിളിച്ചോതി മണലൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആറാം വാര്‍ഡില്‍ കാരുണ്യ വയോജന ക്ലബ്ബിന്റെ പകല്‍ വീടിന്റെ പ്രവര്‍ത്തനം ഏഴ് വര്‍ഷം തികയുന്നു.
ഇവിടെ എല്ലാ മാസവും വയോജനങ്ങള്‍ ഒത്ത് കൂടുകയും കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യും. എല്ലാ ദിവസവും ഒത്തുകൂടുന്ന ചെറു സംഘങ്ങളുമുണ്ട്. ഇവര്‍ക്ക് വായിക്കാന്‍ പത്രം, സിനിമകളും വാര്‍ത്തകളും കാണാന്‍ ടി.വിയും ഉണ്ട്. മണലൂര്‍ പഞ്ചായത്തിലെ ഏകപകല്‍ വീടാണിത്.
2010 ല്‍ ജനാര്‍ദ്ദനന്‍ മണ്ണുമ്മല്‍ വാര്‍ഡ് അംഗമായിരിക്കേയാണ് പകല്‍ വീടൊരുക്കിയത്. ഇന്നലെ നടന്ന വയോജന ദിനാചരണവും പകല്‍ വീടിന്റെ ഏഴാമത് വാര്‍ഷികവും പഞ്ചായത്ത് പ്രസിഡന്റ് സീത ഗണേഷ് ഉദ്ഘാടനം ചെയ്തു. വൈ.പ്രസിഡന്റ് എം.കെ സദാനന്ദന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം സിജിമോഹന്‍ദാസ്, വിജി ശശി, സിന്ധു ശിവദാസ്, വാര്‍ഡ് അംഗം ഷീജ ദിനേശന്‍, സരിതഷാജു, ഡോ: റാണ, കെ.കെ ബാബു എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ നിരവധി പേരെ ആദരിച്ചു. വയോജനങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് പകല്‍ വീടിനോട് ചേര്‍ന്നുള്ള ആരോഗ്യ ഉപ്രകേന്ദ്രത്തില്‍ ഇന്നലെ മുതല്‍ നിശ്ചിത ദിവസങ്ങളില്‍ ഡോക്ടറുടെ സേവനവും മരുന്നും ലഭ്യമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."