ഗ്രനേഡ് പ്രയോഗത്തിനെതിരേ മനുഷ്യാവകാശ കമ്മിഷനില്‍ പരാതി
തിരുവനന്തപുരം: സ്വാശ്രയപ്രവേശന വിഷയത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരമനുഷ്ഠിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ പൊലിസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചതിനെപ്പറ്റി മനുഷ്യാവകാശ കമ്മിഷന് കെ.പി.സി.സി സെക്രട്ടറി എം.എം നസീര്‍ പരാതി നല്‍കി.
ആറു ദിവസമായി നിരാഹാരസത്യഗ്രഹം അനുഷ്ഠിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷ് എന്നിവര്‍ക്കുനേരെ അവരുടെ അവശതപോലും പരിഗണിക്കാതെയാണ് പൊലിസ് കടുത്ത ബലപ്രയോഗം നടത്തിയത്. അവശരായി കിടന്ന സത്യാഗ്രഹികളുടെ സമരപ്പന്തലിലേക്കാണ് വീര്യമുള്ള ഗ്രനേഡും ടിയര്‍ ഗ്യാസ് ഷെല്ലും പൊലിസ് പ്രയോഗിച്ചത്.
കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞുമുള്‍പ്പെടെയുളളവര്‍ അപ്പോള്‍ സമരപ്പന്തലിലുണ്ടായിരുന്നു.
ഗ്രനേഡും കണ്ണീര്‍ വാതക പ്രയോഗവും കാരണം അവശരായി കിടന്ന സത്യാഗ്രഹികള്‍ക്കും നേതാക്കള്‍ക്കും ശ്വാസം മുട്ടലുണ്ടായി. അതിനെക്കുറിച്ച് അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന് നല്‍കിയ പരാതിയില്‍ നസീര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."