രണ്ടാം ഏകദിനത്തിലും ഓസീസിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക
ജൊഹന്നാസ്ബര്‍ഗ്: ആസ്ത്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തിലും ദക്ഷിണാഫ്രിക്കക്ക് ജയം.142 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് അവര്‍ നേടിയത്. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 361 റണ്‍സെന്ന മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ ആസ്ത്രേലിയയുടെ പോരാട്ടം 37.4 ഓവറില്‍ 219 റണ്‍സില്‍ അവസാനിച്ചു.
നായകന് ഡു പ്ലസിസിന്റെ സെഞ്ച്വറിയും (111) ജെ.പി ഡുമിനി (82), റോസ്സോ (75) എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളുടേയും കരുത്തിലാണ് ദക്ഷിണാഫ്രിക്ക 361 റണ്‍സ് അടിച്ചുകൂട്ടിയത്. ഡു പ്ലസിസ് 93 പന്തുകള്‍ നേരിട്ടാണ് 111 റണ്‍സെടുത്തത്. ഡുമിനി 58 പന്തില്‍ നിന്ന് 82 റണ്‍സ് വാരി. ഓസീസിനായി ഹേസ്റ്റിങ്സ് മൂന്നും മിച്ചല്‍ മാര്‍ഷ് രണ്ടും വിക്കറ്റെടുത്തു.
വിജയം തേടിയിറങ്ങിയ ഓസീസിനു ഒരു ഘട്ടത്തില്‍ പോലും വിജയ പ്രതീക്ഷ ഉയര്‍ന്നില്ല. കൃത്യമായ ഇടവേളകളില്‍ അവരുടെ ബാറ്റ്സ്മാന്മാര് കൂടാരം കയറി. ട്രെവിസ് ഹെഡ്ഡ് (51), വാര്‍ണര്‍ (50), വെയ്ഡ് (33) എന്നിവര്‍ മാത്രമാണ് പിടിച്ചു നിന്നത്. മൂന്നു വിക്കറ്റെടുത്ത പാര്‍നല്‍, രണ്ടു വീതം വിക്കറ്റെടുത്ത റബാഡ, ഫെലുക്വായോ എന്നിവരുടെ ബൗളിങാണ് ദക്ഷിണാഫ്രിക്കയുടെ കാര്യങ്ങള്‍ എളുപ്പമാക്കിയത്. താഹിര്‍, ഡുമിനി, സെറ്റെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-0ത്തിനു മുന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."